കൊച്ചി: പി.വി അന്‍വറും സി.കെ ജാനുവും യുഡിഎഫിലേക്ക്. രണ്ടുപേരേയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. നിയമസഭ തിരഞ്ഞെടുപ്പില്‍ നേരത്തേ ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. സീറ്റ് വിഭജനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് മുന്നണി ഒരുങ്ങുന്നത്.
പി.വി അന്‍വറിലൂടെ തൃണമൂല്‍ കോണ്‍ഗ്രസും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും ഇനി യുഡിഎഫിന്റെ ഭാഗമാകും. വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസിനേയും യുഡിഎഫില്‍ ഉള്‍പ്പെടുത്തിയേക്കും. അതേസമയം വരും ദിവസങ്ങളില്‍ ഇടതുപക്ഷ സഹയാത്രികര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കൊച്ചിയില്‍ യുഡിഎഫ് ഏകോപന സമിതി യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
Prathinidhi Online