‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, എന്നാല്‍ നീ താങ്ങില്ല’- ഇങ്ങോട്ട് തന്ന അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും’ – രാഹുല്‍ യുവതിക്കയച്ച ഭീഷണി സന്ദേശം പുറത്ത്

പാലക്കാട്: ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. എംഎല്‍എക്കെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിക്ക് നേരിട്ട പീഡനത്തിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. തനിക്കെതിരെ നിന്നവര്‍ക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തില്‍ തിരിച്ചു കൊടുക്കുമെന്നും പേടിപ്പിക്കാന്‍ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും പറയുന്ന സന്ദേശങ്ങളാണ് പുറത്തു വന്നത്. ‘ നീ ചെയ്യുന്നത് ഞാന്‍ താങ്ങും, എന്നാല്‍ നീ താങ്ങില്ല’ എന്നും അതിജീവിതയെ രാഹുല്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാഹുലിന്റേയും പരാതിക്കാരിയുടേയും ചാറ്റുകള്‍ പുറത്തുവന്നിരുന്നു.

താന്‍ എല്ലാത്തിന്റെയും എക്‌സ്ട്രീം കഴിഞ്ഞു നില്‍ക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കില്‍ ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഇമേജ് തിരിച്ചു പിടിക്കല്‍ ഒന്നുമല്ല മോളെ. അതൊക്കെ നിന്റെ തോന്നല്‍ ആണ്. ഇനി ഞാന്‍ ഒന്നും സറണ്ടര്‍ ചെയ്യില്ലെന്ന തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാന്‍ ചെയ്യും’ തുടങ്ങിയ ചാറ്റുകളാണ് പുറത്തു വരുന്നത്. നാട്ടില്‍ വന്നാല്‍ കുറെ ആളുകളുമായി ഞാന്‍ നിന്റെ വീട്ടില്‍ വരും. ദാറ്റ്‌സ് ആള്‍. അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. ആകെ ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്‌സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് കൊടുക്കലാണ്. ഈ കേസ് കോര്‍ട്ടില്‍ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ, എന്നിട്ട് നീ നന്നായി ജീവിക്കണെ. ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീര്‍ന്ന് നില്‍ക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോയെന്നും നീ പ്രസ് മീറ്റ് നടത്തൂവെന്നും രാഹുല്‍ വെല്ലുവിളിക്കുന്നു.

അതേസമയം റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയില്‍ വാസം നീണ്ടേക്കും. ഇന്ന് ജാമ്യാപേക്ഷ നല്‍കുമെങ്കിലും വാദത്തിലേക്ക് കോടതി കടക്കില്ല. പോലീസ് കസ്റ്റഡി അപേക്ഷ ഇന്ന് നല്‍കുന്നത് കൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുന്നത്. 5 ദിവസത്തേക്ക് എംഎല്‍എയെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. കസ്റ്റഡി അപേക്ഷകള്‍ സാധാരണഗതിയില്‍ കോടതി പരിഗണിക്കാറുണ്ട്. അങ്ങനെയാകുമ്പോള്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഒരാഴ്ച എടുക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മാവേലിക്കര ജയിലില്‍ തുടരുകയോ പോലീസ് കസ്റ്റഡിയില്‍ തുടരുകയോ ചെയ്യേണ്ടി വരും.

 

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …