ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; ഹൈക്കോടതി പരിഗണിക്കുന്നത് രണ്ട് കേസുകള്‍

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടിത്തിലിനെതിരായ ബലാത്സംഗക്കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എക്കെതിരായ രണ്ടു ബലാത്സംഗ പരാതികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും.
രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും.

തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായേക്കില്ലെന്നാണ് സൂചന. ഹാജരാകണമെന്ന അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് എംഎല്‍എയുടെ ഓഫീസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരം. അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നാണ് രാഹുല്‍ പറയുന്നത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിലെ പ്രതികളായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയും സന്ദീപ് വാര്യര്‍, രജിത പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത്. പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാത്തത് കാരണം കഴിഞ്ഞ രണ്ട് തവണയും ജാമ്യാപേക്ഷയില്‍ വാദം പറയുന്നത് മാറ്റി വച്ചിരുന്നു. നിലവില്‍ കേസിലെ ഒന്നാം പ്രതിയായ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിയിലാണ്.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …