ട്രെയിൻ തട്ടി മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു

പാലക്കാട്: നവംബര്‍ 15 ന് പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെയത്തിയയാളെ തിരിച്ചറിഞ്ഞില്ല. 45 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് നവംബര്‍ 15 ന് ഉച്ചയ്ക്ക് 2.45 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടതു നെഞ്ചിലെ കറുത്ത മറുകിനടുത്തായി പച്ച കുത്തിയിട്ടുണ്ട്. 179 സെ.മീ നീളവും ക്രീം കളര്‍ ഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഫോൺ: 0491 2555218, 9497981121, 7012848885.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …