പാലക്കാട്: തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ദക്ഷിണ റയില്‍വേ. 1000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് റെയില്‍വേയുടെ മുന്നറിയിപ്പിലുണ്ട്. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്യുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ വിലക്കുന്നത്. തീ പിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ ട്രെയിനില്‍ കൊണ്ടുപോകരുതെന്ന് നിബന്ധനയുണ്ട്. തീപ്പെട്ടി, ഗ്യാസ് സിലിണ്ടര്‍, പെട്രോള്‍ തുടങ്ങിയവയ്ക്കാണ് വിലക്ക്. ഇത്തരം സാധനങ്ങള്‍ കണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 182 എന്ന നമ്പറില്‍ പരാതിപ്പെടാമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
Prathinidhi Online