ന്യൂഡല്‍ഹി: അടിസ്ഥാന പലിശ നിരക്കില്‍ 0.25 ശതമാനം കുറച്ച് റിസര്‍വ് ബാങ്കിന്റെ പണ നയസമിതി. റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ അടുത്ത മാസത്തോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. പ്രതിമാസ തിരിച്ചടവുകളോ (ഇഎംഐ), തിരിച്ചടവ് കാലയളവോ കുറയാം. പുതുതായി സ്ഥിര നിക്ഷേപം തുടങ്ങുന്ന ആളുകള്‍ക്ക് പലിശ നിരക്കില്‍ കുറവു വന്നേക്കാം. പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി തീരുമ്പോള്‍ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശ നിരക്ക് ബാധകമാകുക.
പണനയസമിതിയുടെ (എംപിസി) യോഗം അടുത്ത യോഗം ഫെബ്രുവരി 4-6 തിയ്യതികളിലാണ്. 6 അംഗ എംപിസിയില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തത്.
comments
Prathinidhi Online