ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും വീണ്ടും ടെസ്റ്റ്; സൂപ്പര്‍ ചെക്കിങിന് മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസ്സായവരുടെ വൈദഗ്ധ്യം പരിശോധിക്കാന്‍ ആര്‍ടിഒമാര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം. ലൈസന്‍സ് ലഭിച്ചവരേയും അടുത്ത ദിവസങ്ങളില്‍ വിളിച്ചു വരുത്തി വീണ്ടും വാഹനമോടിപ്പിച്ച് സൂപ്പര്‍ ചെക്കിങ് നടത്താനാണ് മന്ത്രിയുടെ നിര്‍ദേശം. മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ മാസാചരണ വേദിയിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മലപ്പുറത്ത് അപകടങ്ങള്‍ കൂടാന്‍ കാരണം തട്ടിക്കൂട്ട് രീതിയല്‍ ലൈസന്‍സ് നല്‍കിയതാണെന്നും മന്ത്രി പരിപാടിക്കിടെ പറഞ്ഞിരുന്നു.

ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ലൈസന്‍സുള്ളവരെ പഠിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും. ഇതിനു പുറമേ റോഡ് സുരക്ഷ, ഗതാഗത നിയമങ്ങള്‍ എന്നിവയില്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രാവീണ്യവും പരിശോധിക്കാന്‍ നീക്കമുണ്ട്. ഇവര്‍ എംവിഡി ലീഡ്‌സ് ആപ്പിലെ ടെസ്റ്റ് മാസത്തിലൊരിക്കല്‍ പാസാകണമെന്നാണ് നിര്‍ദേശം. ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ക്കും ലീഡ്‌സ് ആപ്പിലെ ടെസ്റ്റ് നിര്‍ബന്ധമാണ്. മാസത്തിലൊരിക്കല്‍ ടെസ്റ്റ് പാസാകണമെന്നാണ് നിര്‍ദേശം.

 

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …