വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ അര ദിവസത്തെ ബാറ്ററി ലൈഫ് തരുന്ന ഫോൺ. കേൾക്കുമ്പോൾ തന്നെ ഒന്നനുഭവിക്കണമെന്ന് തോന്നുന്നില്ലേ? റിയൽമി പി4 പവർ എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്മാർട്ട്‌ഫോണിൻ്റെ പ്രധാന പ്രത്യേകതയായി റിയൽമി പറയുന്നതും ഇത് തന്നെയാണ്. ജനുവരി 29 ന് ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെ ന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ അര ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനിയുടെ വാദം.
10001 എം എ എച്ച് ബാറ്ററിയാണ് കമ്പനി അവകാശപ്പെടുന്നത്. മികച്ച അനുഭവത്തിനായി കമ്പനി ഡ്യുവൽ-ചിപ്പ് പിന്തുണ നൽകിയിട്ടുണ്ട്. മീഡിയടെക്സ് ഡൈമെൻസിറ്റി 7400 പ്രോസസറും ഹൈപ്പർ വിഷൻ AI ചിപ്പും ഈ ഫോണിൽ ഉണ്ടാകും. ട്രാൻസ്‌സിൽവർ, ട്രാൻസ് ഓറഞ്ച്, ട്രാൻസ്‌ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാകും. 50MP പ്രൈമറി ക്യാമറ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി P4 പവറിന്റെ സവിശേഷത
Prathinidhi Online