തിരുവനന്തപുരം: കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും അവസാനഘട്ട നറുക്കെടുപ്പാണ് ഇന്ന് നടക്കുക. 25 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാകും. തിരഞ്ഞെടുപ്പിന് മുൻപ് ഒരു തവണ കൂടെ വോട്ടർ പട്ടിക പുതുക്കാനും സാധ്യതയുണ്ട്.
നവംബർ തുടക്കത്തിൽ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചേക്കും. നവംബർ – ഡിസംബർ മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷൻ സൂചന നൽകിയിരുന്നു. ഡിസംബർ 20 ന് മുൻപ് തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണ സമിതി ചുമതലയേൽക്കേണ്ടതുണ്ട്.
Prathinidhi Online