പാലക്കാട്: കണ്ണാടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനുമായ റിനില്‍ കണ്ണാടിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സേവന രംഗങ്ങളില്‍ യുവാക്കളെയും
വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സമൂഹത്തിന് നല്‍കിയ മികച്ച സംഭാവനകളും പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കിയത്.
അമേരിക്കയിലെ ഡേ സ്പ്രിംഗ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ് അവാര്‍ഡ് നല്‍കിയത്. തമിഴ് നാട്ടിലെ മധുരയില്‍ വെച്ച് നടന്ന ചടങ്ങില്‍ സര്‍വകലാശാല അധികൃതര്‍ അവാര്‍ഡ് സമ്മാനിച്ചു.
comments
Prathinidhi Online