ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാം ഓണ്‍ലൈനില്‍ കിട്ടുന്ന കാലമാണിത്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളെല്ലാം തങ്ങളുടെ പ്രൊഡക്റ്റ് കാറ്റലോഗ് വിപുലപ്പെടുത്താന്‍ മത്സരിക്കുന്ന തിരക്കിലുമാണ്. ഇപ്പോഴിതാ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടില്‍ ബുള്ളറ്റ് ഉള്‍പ്പെടെയുള്ള 350 സിസി മോട്ടോര്‍ സൈക്കിളുകള്‍ വില്‍ക്കാന്‍ കൈകോര്‍ത്തിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.
ബുള്ളറ്റ് 350, ക്ലാസിക് 350, ഹണ്ടര്‍ 350, ഗോവാന്‍ ക്ലാസിക് 350, പുതിയ മെറ്റിയോര്‍ 350 എന്നിവയുള്‍പ്പെടെ മുഴുവന്‍ 350 സിസി മോട്ടോര്‍സൈക്കിളുകളും സെപ്റ്റംബര്‍ 22 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വാങ്ങാന്‍ ലഭ്യമാകുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. തുടക്കത്തില്‍ ബാംഗ്ലൂര്‍, ഗുരുഗ്രാം, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ എന്നീ അഞ്ച് നഗരങ്ങളിലാണ് സേവനം ലഭിക്കുക. ഡെലിവറി മുതല്‍ വില്‍പ്പനാനന്തര സേവനം വരെയുള്ള മുഴുവന്‍ ഉപഭോക്തൃ പ്രക്രിയയും ഈ നഗരങ്ങളിലെ ഉപഭോക്താവ് ഇഷ്ടപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് അംഗീകൃത ഡീലര്‍ കൈകാര്യം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കൂടാതെ, ഫ്‌ലിപ്കാര്‍ട്ട് വഴി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ ജിഎസ്ടി ആനുകൂല്യങ്ങള്‍ ലഭിക്കും
Prathinidhi Online