ബിരിയാണിക്ക് 978, സലാഡിന് 748, റൊട്ടിക്ക് 118; ക്രിക്കറ്റ് താരം കോലിയുടെ റെസ്‌റ്റോറന്റ് വേറെ ലെവല്‍

വിരാട് കോലി ക്രിക്കറ്റ് ലോകത്തിനപ്പുറം ആരാധകരുള്ള താരമാണ്. ക്രിക്കറ്റിനു പുറമേ അറിയപ്പെടുന്ന ബിസിനസ്സ് മാന്‍ കൂടിയാണ് കോലി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കയാണ് കോലിയും അദ്ദേഹത്തിന്റെ റസ്‌റ്റോറന്റുകളും. വണ്‍8 കമ്മ്യൂണ്‍ എന്ന കോലിയുടെ റസ്‌റ്റോറന്റിലെ മെനുവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

ജുഹു ഔട്ട്‌ലെറ്റിലെ മെനു പ്രകാരം ചോറിന് 318 രൂപയാണ് വില. ലഖ്‌നൗവി ദം ലാംബ് ബിരിയാണിയുടെ വില 978 രൂപ. സൂപ്പര്‍ ഫുഡ് സലാഡിന് 748, തന്തൂരി റൊട്ടിക്ക് 118, ഫ്രൈസിന് 348 അങ്ങനെ പോകുന്നു വില നിലവാരം. മധുര പലഹാരമായ മാസ്‌കാര്‍പോണ്‍ ചീസ് കേക്കിന് വില 748 രൂപ നല്‍കണം.

മലബാര്‍ വിഭവങ്ങളും റസ്റ്റോറന്റില്‍ ലഭ്യമാണ്. മലബാറി ചെമ്മീന്‍ കറിക്കും ഗോവന്‍ ചെമ്മീന്‍ കറിക്കും 1018 രൂപയാണ് വില. ചിക്കന്‍ ചെട്ടിനാടിന് 878 രൂപ നല്‍കണം. സൂപ്പുകള്‍ക്കാണെങ്കില്‍ 518 രൂപ മുതല്‍. ഇതിനെല്ലാം പുറമെ കോലിയുടെ സ്വന്തം പേരിലുള്ള ‘കിങ് കോലി’ എന്ന ഡെസേര്‍ട്ടിന് 818 രൂപയാണ് വില. റസ്റ്റോറന്റിലെ ഏറ്റവും വിലയുള്ള ഐറ്റം ലാംബ് ഷാങ്കാണ്. ഒരു പ്ലേറ്റിന് 2318 രൂപയാണ് വില.

കോലിയുടെ ജന്മനാടായ ന്യൂഡല്‍ഹിയിലെ എയ്‌റോസിറ്റിയിലായിരുന്നു ആദ്യ റസ്‌റ്റോറന്റ് തുറന്നത്. ബംഗളൂരു, കൊല്‍ക്കത്ത, ഇന്ദോര്‍, പൂണൈ, ജയ്പൂര്‍ എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകളുണ്ട്.

മുംബൈ ജുഹുവിലെ ഔട്ട്‌ലെറ്റ് ഗായകന്‍ കിഷോര്‍ കുമാറിന്റെ വീട് പുനര്‍നിര്‍മ്മിച്ച് റെസ്റ്റോറന്റാക്കി മാറ്റിയതാണ്.

comments

Check Also

ബീഹാര്‍ പോളിങ് ബൂത്തിലേക്ക്; 121 മണ്ഡലങ്ങളിലായി 1314 സ്ഥാനാര്‍ത്ഥികള്‍

പട്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം 10നാണ്. 121 …