മുംബൈ: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 13 പൈസയുടെ നഷ്ടത്തോടെ 88.41 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഏഷ്യന്‍ വിപണിയിലെ ഇടിവുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇന്നലെയും നഷ്ടത്തിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചതും എച്ച് വണ്‍ബി വിസയ്ക്ക് ഫീസ് വര്‍ധിപ്പിച്ചതും രൂപയെ സ്വാധീനിച്ചതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എച്ച് വണ്‍ബി വിസയ്ക്ക് ഫീസ് വര്‍ധിപ്പിച്ചത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഐടി ഓഹരികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കലിന് ഇടയാക്കിയിട്ടുണ്ട്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയെ ബാധിച്ചതായും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
Prathinidhi Online