പാലക്കാട്: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 90 കടന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രൂപയുടെ മൂല്യം 90.13 എന്ന നിലയിലേക്കെത്തിയിരുന്നു.
ഡോളറിന്റെ ഡിമാന്റ് കൂടിയതും വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യം തകരാന്‍ പ്രധാന കാരണം. ഡോളറിനെതിരെ 89.96 എന്ന നിലയിലായിരുന്നു ചൊവ്വാഴ്ചത്തെ ക്ലോസിങ്. തിങ്കളാഴ്ച 89.53 എന്ന നിലയിലും ക്ലോസ് ചെയ്തു.
comments
Prathinidhi Online