ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി; സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇതിനായി തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇയാളുടെ സാമ്പത്തിക ഇടപാടുകളടക്കം പരിശോധിച്ചേ ക്കും. ഗുരുതര ആരോപണങ്ങളാണ് ഇയാൾക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി ചീണ്ടിക്കാട്ടുന്നത്.

കേസിന്റെ നടപടികൾ വേഗത്തിലാക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും നീക്കം തുടങ്ങിയിട്ടുണ്ട്. മുഖ്യ പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാനും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും സ്വീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, വെള്ളിയാഴ്ച രാത്രി കൊല്ലം വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയ തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

comments

Check Also

പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സ്റ്റാഫ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ബി.ടെക്, എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടര്‍ സയന്‍സ് …