പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹവും മോഷണം നടത്താൻ സ്വർണ്ണക്കടത്ത് സംഘം ലക്ഷ്യമിട്ടിരുന്നു; കേരളത്തിൽ ലക്ഷ്യമിട്ടത് 1000 കോടി

തിരുവനന്തപുരം: ശബരിമലയ്‌ക്ക് പുറമേ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്വർണക്കടത്ത് സംഘം ലക്ഷ്യമിട്ടിരുന്നതായി പ്രവാസി വ്യവസായിയുടെ മൊഴി. പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാണ് വ്യവസായിയുടെ വെളിപ്പെടുത്തൽ. 2020 ഒക്‌ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് വിഗ്രഹക്കടത്തിലുള്ള പണക്കൈമാറ്റം നടന്നതെന്നും ഈ സമയത്ത് ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയും ഉന്നതനും മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും ഇയാളുടെ മൊഴിയിലുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാവുകയുള്ളൂ.

വ്യവസായി ആരോപിച്ച ഡി മണി (ഡയമണ്ട് മണി) ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ എന്നയാളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സ്വർണക്കടത്ത് സംഘം കേരളത്തിൽ1000 കോടിയുടെ പുരാവസ്തുക്കളാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ടെന്നും വ്യവസായി വെളിപ്പെടുത്തി.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …