തൃശൂര്‍: കേരള പോലീസ് അക്കാദമി ക്യാമ്പസില്‍ മോഷണം. 30 വര്‍ഷം പഴക്കമുള്ള രണ്ട് ചന്ദന മരങ്ങളുടെ ഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഡിസംബര്‍ 25നും ജനുവരി 3നും ഇടയിലാണ് മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കാദമി എസ്‌റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കനത്ത സുരക്ഷാ സംവിധാനമുള്ള പോലീസ് അക്കാദമിയില്‍ നിന്ന് ചന്ദന മരങ്ങള്‍ മോഷ്ടിക്കപ്പെട്ടത് എന്നത് ഏറെ അമ്പരപ്പിക്കുന്നതാണ്. പോലീസിന് ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്.
comments
Prathinidhi Online