ന്യൂഡൽഹി: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ അധ്യാപകൻ വെടിയേറ്റ് മരിച്ചു. എ.എം.യുവിലെ എ.ബി.കെ യൂണിയൻ ഹൈസ്കൂളിലെ അധ്യാപകനായ റാവു ഡാനിഷ് ആണ് മരിച്ചത്. എ.എം.യു കാമ്പസിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലൈബ്രറി കാന്റീനിന് സമീപം ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. വെടിവച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളും ജീവനക്കാരും പരിഭ്രാന്തിയിലാണ്.
ഡാനിഷ് തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമിരിക്കുമ്പോൾ സ്കൂട്ടറിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഡാനിഷിന്റെ തലയിൽ രണ്ട് തവണ വെടിയേറ്റതായും ഗുരുതരമായി പരിക്കേറ്റിരുന്നതായാണ് റിപ്പോർട്ടുകൾ. ഇയാളെ ഉടൻതന്നെ ജെ.എൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Prathinidhi Online