തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണക്കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. വി എസ് എസ് സി നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളില്‍ നിന്ന് സ്വര്‍ണം കുറവ് വന്നതായി കണ്ടെത്തി. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ മറ്റ് പാളികളുമായി ഇവയെ താരതമ്യം ചെയ്തായിരുന്നു പരിശോധന. നിശ്ചിത അളവ് സ്വര്‍ണ കഷണം ഇതിനായി വെട്ടിയെടുത്തിരുന്നു. ഇതില്‍ സ്വര്‍ണത്തില്‍ വ്യത്യാസം കണ്ടെത്തി. റിപ്പോര്‍ട്ടും എസ്‌ഐടി നിഗമനങ്ങളും സഹിതം എഡിജിപി എച്ച് വെങ്കിടേഷ് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
വി എസ് എസ് സിയില്‍ നിന്നും ശാസ്ത്രീയ പരിശോധനാഫലം കൊല്ലം വിജിലന്‍സ് കോടതിയിലാണ് നല്‍കിയത്. വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് എസ്‌ഐടിക്ക് കൈമാറുകയായിരുന്നു. ദ്വാരപാലക ശില്‍പ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോര്‍ട്ട് ആണിത്.
Prathinidhi Online