‘ബിന്ദുവിനെ കൊന്നു’ ബിന്ദു പത്മാനാഭനെ കൊലപ്പെടുത്തിയെന്ന് പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മതം

ആലപ്പുഴ: ചേര്‍ത്തല സ്വദേശിയായിരുന്ന ബിന്ദു പത്മനാഭന്റെ കൊലപാതകത്തില്‍ പ്രതി സി.എം സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്. ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനേയും കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. ഇതോടെ ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തു.

ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബിന്ദു കൊലക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ബിന്ദുവുമായി സെബാസ്റ്റിയന്‍ യാത്ര ചെയ്‌തെന്ന് കണ്ടെത്തിയ കോയമ്പത്തൂര്‍, കുടക്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. 2006 മുതലാണ് ചേര്‍ത്തല കടക്കരപ്പള്ളി സ്വേേദശിയായ ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബര്‍ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. ബിന്ദു തിരോധാന കേസില്‍ സെബാസ്റ്റ്യന്റെ പങ്ക് സംശയിച്ചെങ്കിലും ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല. ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയെ കൊലപ്പെടുത്തിയ കേസില്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായതോടെയാണ് മറ്റ് തിരോധാന കേസുകളെ കുറിച്ച് പുനരന്വേഷണം തുടങ്ങിയത്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …

Leave a Reply

Your email address will not be published. Required fields are marked *