മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ വിറ്റ യുവാവ് നിലമ്പൂരില്‍ അറസ്റ്റില്‍. ചുങ്കത്തറ സ്വദേശി സ്ഫ്‌വാന്‍ ആണ് അറസ്റ്റിലായത്. മലപ്പുറം സൈബര്‍ ക്രൈം പോലീസാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ ഐടി ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ടെലഗ്രാമിലൂടെയാണ് അശ്ലീല വീഡിയോകള്‍ പ്രതി വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തേ കഞ്ചാവ് കേസിലും സഫ്‌വാന്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൂട്ടത്തിലുള്ളവരെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
comments
Prathinidhi Online