ഷൊര്‍ണൂര്‍: എട്ടാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 13കാരനായ സഹപാഠി അറസ്റ്റില്‍. പെണ്‍കുട്ടിക്കും 13വയസാണ് പ്രായം. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിന്നാലെ രക്ഷിതാക്കള്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാര്‍ കേസന്വേഷിക്കുകയും ആണ്‍കുട്ടിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു. ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.
comments
Prathinidhi Online