പാലക്കാട് : ഷൊർണൂർ ത്രാങ്ങാലിയിലെ കരിങ്കൽ ക്വാറിയിൽ 19 ദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റൂർ ഭഗവതിക്കുന്നിൽ താമസിക്കുന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെറുതുരുത്തി പൊലീസ് കേസെടുത്തു.
ഗർഭിണിയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ കരിങ്കൽക്വാറിയിൽ ഉപേക്ഷിച്ചുവെന്നാണു വിവരം. പ്രസവശേഷം ശിശുവിനെ ബാഗിലാക്കി സൂക്ഷിക്കുകയും ആർത്തവസമയത്തെ അമിത രക്തസ്രാവമാണെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്നു മൃതദേഹം അടങ്ങിയ ബാഗുമായി ആറ്റൂരിലെ ഭർതൃവീട്ടിൽ നിന്നു കൂനത്തറയിലെ സ്വന്തം വീട്ടിൽ വന്നു.
ബാഗിൽ രക്തം പുരണ്ട തുണികളാണെന്നു വീട്ടുകാരെ ധരിപ്പിക്കുകയും അത് ഉപേക്ഷിക്കാനായി ആവശ്യപ്പെടുകയും ചെയ്തു. ഉള്ളിൽ ശിശുവിന്റെ മൃതദേഹമുണ്ടെന്ന വിവരം അറിയാതെ സഹോദരനാണു സമീപത്തെ ക്വാറിയിൽ ബാഗ് ഉപേക്ഷിച്ചത്.
Prathinidhi Online