പാലക്കാട്: ഷൊർണൂർ നഗരസഭ ടൗൺ ഹാൾ നവംബര്‍ മൂന്നിന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ ചിരകാല സ്വപ്നമായിരുന്നു ടൗണ്‍ഹാള്‍.
നഗരസഭയുടെ ആദ്യ ചെയര്‍മാനായിരുന്ന പി പി കൃഷ്ണനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേരിലാണ് ടൗൺ ഹാൾ കെട്ടിടം. നവംബര്‍ 3 ന് വൈകിട്ട് 7 മണിക്ക് സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. പി മമ്മിക്കുട്ടി എം എല്‍ എ അധ്യക്ഷനാകും.
പരിപാടിയില്‍ നഗരസഭയുടെ നവീകരിച്ച എം സി എഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസും ഐഇസി പ്രൊടക്ട് ലോഞ്ചിംങ്ങ് സംവിധായകനും നഗരസഭയുടെ സ്വച്ഛ് അംബാസിഡറുമായ ലാല്‍ജോസും നിര്‍വ്വഹിക്കും. ടൗണ്‍ഹാള്‍ നിര്‍മ്മാണം രണ്ടാംഘട്ട പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 2.19 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായതായി പി മമ്മിക്കുട്ടി എം.എല്‍ എ അറിയിച്ചു.
Prathinidhi Online