റെയില്‍വേ സ്റ്റേഷന്‍ നവീകരണം: ഷൊര്‍ണൂരിലെ 100 വര്‍ഷം പഴക്കമുള്ള നടപ്പാലം പൊളിച്ചു നീക്കുന്നു

ഷൊര്‍ണൂര്‍: റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന പഴയ നടപ്പാലം പൊളിച്ചു നീക്കുന്ന പണികള്‍ പുരോഗമിക്കുന്നു. 100 വര്‍ഷത്തെ പഴക്കമുള്ള പാലം റെയില്‍വേ ബ്രിജസ് നടത്തിയ പരിശോധനയില്‍ കാലപ്പഴക്കത്താല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പഴയ പാലത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ പൊളിച്ചു മാറ്റിയിരുന്നു. അവശേഷിച്ച ഇരുമ്പ് തൂണുകളില്‍ പുതിയ നടപ്പാത നിര്‍മ്മിക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും തൂണുകള്‍ക്ക് ബലക്ഷയം കണ്ടെത്തി. തുടര്‍ന്നാണ് പാലം പൊളിക്കാന്‍ തീരുമാനമായത്. പഴയതിനേക്കാള്‍ വീതിയിലാണ് പുതിയ നടപ്പാത നിര്‍മ്മിക്കുന്നത്. ഷൊര്‍ണൂരിലെ ഏഴ് പ്ലാറ്റ്‌ഫോമുകളിലേക്കും കൂടി ഒരു നടപ്പാത മാത്രമാണുള്ളത്.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …

Leave a Reply

Your email address will not be published. Required fields are marked *