പാലക്കാട്: അട്ടപ്പാടി കരുവാര ഉന്നതിയില്‍ വീട് തകര്‍ന്നുവീണ് മരിച്ച സഹോദരങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. അഗളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ശനിയാഴ്ചയാണ് പാതി പണിതീര്‍ന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് കുട്ടികള്‍ മരിച്ചത്. അജയ് – ദേവി ദമ്പതികളുടെ മക്കളായ ആദി, അജ്‌നേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കുട്ടികളുടെ ബന്ധുവായ 6 വയസ്സുകാരി അഭിനയയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
മുക്കാലിയില്‍ നിന്നും നാല് കിലോമീറ്റര്‍ ഉള്‍വനത്തിനുള്ളിലാണ് അപകടം സംഭവിച്ച ഉന്നതിയുള്ളത്. 8 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കുട്ടികള്‍ കളിക്കാന്‍ പോയപ്പോഴാണ് അപകടം. തൊട്ടടുത്ത വീട്ടിലാണ് കുട്ടികള്‍ താമസിക്കുന്നത്. വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.
Prathinidhi Online