പാലക്കാട്: ജ്യൂസാണെന്ന് കരുതി പശുവിന്റെ കുളമ്പ് രോഗത്തിന് നല്‍കുന്ന മരുന്നെടുത്ത് കുടിച്ച സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലത്തൂര്‍ വെങ്ങന്നൂര്‍ പേഴോട് ശ്രീദേവിയുടെ മക്കളായ അമ്പിളി (10), ആദിദേവ് (6) എന്നിവര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 4ാം തിയ്യതി രാത്രിയായിരുന്നു സംഭവം. മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ കുട്ടികളെ ഉടന്‍തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടികള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ മൃഗാശുപത്രിയില്‍ നിന്നും വാങ്ങിയ മരുന്ന് ജ്യൂസ് കുപ്പിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. അബദ്ധത്തില്‍ കുട്ടികള്‍ ജ്യൂസാണെന്ന് കരുതി ഇതെടുത്ത് കുടിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെങ്ങന്നൂര്‍ ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
Prathinidhi Online