എസ്‌ഐആറിനെ കുറിച്ച് വിശദീകരിച്ചും സംശയങ്ങള്‍ അകറ്റിയും ജില്ലാഭരണകൂടത്തിന്റെ നൈറ്റ് ഡ്രൈവ്

പാലക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ (എസ് ഐ ആര്‍) ഭാഗമായി മരുതറോഡ് വില്ലേജില്‍ മലമ്പുഴ നിയോജക മണ്ഡലത്തിലെ ബി.എല്‍.ഒ മാര്‍ക്ക് നൈറ്റ് ഡ്രൈവ് സംഘടിപ്പിച്ചു. നൈറ്റ് ഡ്രൈവിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. മരുത റോഡ് ഒരുമ ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങള്‍ക്കും എന്യൂമറേഷന്‍ ഫോമുകള്‍ ബി.എല്‍.ഒ മാര്‍ വിതരണം ചെയ്യുകയും എസ്‌ഐആറിനെ കുറിച്ച് ക്ലാസ്സ് എടുക്കുകയും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.

 

നൈറ്റ് ഡ്രൈവില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നു

 

മലമ്പുഴ നിയോജക മണ്ഡലം എ.ഇ.ആര്‍.ഒയും പാലക്കാട് തഹസില്‍ദാറുമായ മുഹമ്മദ് റാഫി, ബി.എല്‍.ഒ മാരായ അശോകകുമാര്‍, സുധ, ഇ.ആര്‍.ഒ പ്രതിനിധി ബിനു, മറ്റ് ഉദ്യോഗസ്ഥര്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ നൈറ്റ് ഡ്രൈവില്‍ പങ്കെടുത്തു.

നൈറ്റ് ഡ്രൈവില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നു

 

comments

Check Also

തൃക്കടീരി ഗ്രാമ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

പാലക്കാട്: തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവുണ്ട്. വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ …