പാലക്കാട്: Special Intensive Revision (SIR) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുകയും, കേരളത്തില്‍ 2025 നവംബര്‍ 4 മുതല്‍ 2025 ഡിസംബര്‍ 4 വരെയായി നടപ്പാക്കുകയും ആണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ വീടുകളിലും അതാത് ഏരിയ ചാര്‍ജ്ജുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) വിവരശേഖരണത്തിനെത്തും. 2025 ഒക്ടോബര്‍ 27 തിയ്യതിയില്‍ പ്രാബല്ല്യത്തില്‍ വോട്ടുള്ള എല്ലാ വോട്ടര്‍മാര്‍ക്കും 2 വീതം Enumeration Form നല്‍കും. അത് രണ്ടും പൂരിപ്പിച്ചു ഒന്ന് ബൂത്ത് ഓഫീസര്‍ക്ക് (BLO) തിരികെ നല്‌കേണ്ടതും, ഒന്ന് വോട്ടറുടെ കയ്യില്‍ സൂക്ഷിച്ചു വെക്കുകയും ചെയ്യണം.
- Enumeration Form പുരിപ്പിക്കേണ്ട വിധം:
* നിങ്ങളുടെ പേര്,വോട്ടര്‍ ID (EPIC) നമ്പര്‍, മേല്‍വിലാസം, ബൂത്ത് പേര്, ബൂത്ത് നമ്പര്‍, ക്രമ നമ്പര്‍, ഇപ്പോഴത്തെ വോട്ടര്‍ ID കാര്‍ഡിലുള്ള ഫോട്ടോ എന്നിവ കൂടാതെ BLO യുടെ പേരും മൊബൈല്‍ നമ്പറും, QR കോഡും അതില്‍ ഏറ്റവും മേലെ പ്രിന്റ് ചെയ്തിട്ടുണ്ടാവും. (നിലവിലെ passport size ഫോട്ടോ തൊട്ടടുത്ത് പതിക്കുകയും വേണം).
* അതിന് താഴെയുള്ള ജനന തിയ്യതി, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, പിതാവിന്റെ/ രക്ഷിതാവിന്റെ, മാതാവിന്റെ, പങ്കാളിയുടെ പേരും വോട്ടര്‍ ID കാര്‍ഡ് (EPIC) നമ്പറും (ലഭ്യമെങ്കില്‍) എഴുതണം.
ഇത്രയും ഭാഗം എല്ലാവരും പൂരിപ്പിക്കേണ്ടതാണ്

ഇതിന് താഴെ വലത് ഭാഗത്തുള്ള അവസാന SIR ന്റെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടറുടെ വിശദാംശങ്ങള്‍ എന്ന ഭാഗത്ത് 2002 ലെ വോട്ടര്‍ പട്ടിക പ്രകാരം വോട്ട് ചെയ്തവരുടെ details ആണ് പൂരിപ്പിക്കേണ്ടത് (അതായത് 01-07-1987 നു മുമ്പ് ജനിച്ചവര്‍). അത് പരിശോധിക്കാനുള്ള ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു.
https://www.ceo.kerala.gov.in/voter-search
ഇടത് ഭാഗത്തുള്ള മുന്‍ കോളത്തില്‍ അവസാന SIR ല്‍ പേര് നല്‍കിയിരിക്കുന്ന ബന്ധുവിന്റെ വിശദാംശങ്ങള്‍ എന്ന ഭാഗത്ത് നിലവിലെ വോട്ടര്‍ പട്ടികയില്‍ മാത്രം പേരുള്ള, എന്നാല്‍ 2002 വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട് വോട്ട് ചെയ്തവരുടെ മക്കള്‍/ പേരമക്കള്‍ എന്നിവരുടെ details ആണ് പൂരിപ്പിക്കേണ്ടത് (അതായത് 01-07-1987 നു ശേഷം ജനിച്ചവര്‍). അത് പരിശോധിക്കാനുള്ള ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു.
https://electoralsearch.eci.gov.in
ശേഷം താഴെ വോട്ടറുടെയോ കുടുംബാംഗത്തിന്റെയോ പേരും തിയ്യതിയോടെയുള്ള ഒപ്പ്/ ഇടത് തള്ള വിരല്‍ അടയാളം പതിച്ചു Enumeration form BLO ക്ക് തിരികെ കൊടുക്കുകയും, BLO ഒപ്പ് വെച്ച ഒരു form തിരികെ വാങ്ങി സൂക്ഷിക്കുകയും ചെയ്യുക.
ഇതിന്റെ കൂടെ നിങ്ങളുടെ യാതൊരു രേഖയും കൊടുക്കേണ്ടതില്ല.
വലതും ഇടതും ഭാഗത്ത് ഒന്നും എഴുതാന്‍ ഇല്ലാത്ത, മുകളിലെ ഭാഗത്ത് മാത്രം എഴുതിയ വോട്ടര്‍മാരുടെ പേര് 2025 ഡിസംബര്‍ 9 നു ഇറക്കാന്‍ ഉദ്ദേശിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ ഉണ്ടാവില്ല.
അവര്‍ Electoral Registration Officer (ERO) മുഖാന്തിരം ലഭിക്കുന്ന ഹിയറിങ് നോട്ടീസ് പ്രകാരമുള്ള തീയ്യതിയില്‍ (09-12-2025 മുതല്‍ 08-01-2026 വരെ) അനുബന്ധ രേഖകള്‍ സഹിതം ഹാജറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടതാണ്.
അതിന് ശേഷം അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 7 ന് ഇറക്കാനും ഉദേശിക്കുന്നു.

BLO വരുന്ന എടുത്ത് വെക്കേണ്ട രേഖകള്‍:
1. വോട്ടര്‍ ID (EPIC) കാര്‍ഡ്.
2. ആധാര്‍ കാര്‍ഡ്.
3. Passport size ഫോട്ടോ.
4. ജനന തിയ്യതി തെളിയിക്കുന്ന രേഖ (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്).
5. പിതാവ്/ രക്ഷിതാവ്, മാതാവ്, പങ്കാളി എന്നിവരുടെ വോട്ടര്‍ ID (EPIC).
6. അവസാന SIR 2002 ന്റെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടറുടെ വിശദാംശങ്ങള്‍.
Prathinidhi Online