തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. ഡിസംബര്‍ 18 വരെ പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സ്വീകരിക്കും. ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ നീട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന് കമ്മീഷനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
എസ്‌ഐആര്‍ നീട്ടുന്നത് സംബന്ധിച്ച് വ്യാഴാഴ്ച കമ്മീഷന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറും ചീഫ് സെക്രട്ടറി ഡോ.എ ജയതിലകും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് കമ്മീഷന്റെ നടപടി.
comments
Prathinidhi Online