തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജില്ലയില്‍ നിന്നുള്ള ആദ്യ അപേക്ഷ ഗായിക നഞ്ചിയമ്മയുടേത്

പാലക്കാട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം 2025 ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയുടെ വീട്ടിലെത്തി ഫോം നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച ശേഷം നഞ്ചിയമ്മ അപേക്ഷ ബി.എല്‍. ഒയ്ക്ക് കൈമാറി. അപേക്ഷയുടെ പകര്‍പ്പ് നഞ്ചിയമ്മയ്ക്ക് കൈമാറി. ഇതോടെ ജില്ലയിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ നിന്നുള്ള ആദ്യ പങ്കാളിയായി നഞ്ചിയമ്മ.

പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ് (തിരഞ്ഞെടുപ്പ്), ഡെപ്യൂട്ടി തഹസില്‍ദാര്‍ സലീം ( തിരഞ്ഞെടുപ്പ്), തഹസില്‍ദാര്‍മാരായ ഷാനവാസ് ഖാന്‍, ജോയ്, ടിജോ, അഭിലാഷ്, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ്, ബി.എല്‍.ഒ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …