സ്ത്രീകള്‍ക്ക് പെന്‍ഷന്‍: തിരഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീ സുരക്ഷ പദ്ധതി നടപ്പിലാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിശദീകരണം. നിലവില്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കാത്ത 35നും 60നും ഇടയില്‍ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക്് പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. ട്രാന്‍സ് വുമണും പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കും.

നിലവില്‍ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത എഎവൈ (മഞ്ഞക്കാര്‍ഡ്), പി.എച്ച്.എച്ച് (മുന്‍ഗണനാ വിഭാഗം- പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍ പെട്ട സ്ത്രീകളാണ് ഉപഭോക്താക്കള്‍. 31.34 ലക്ഷം സ്ത്രീകളാണ് പദ്ധതിയുടെ ഉപഭോക്താക്കളാവുക. പ്രതിവര്‍ഷം 3800 കോടിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തുന്നത്. അതേസമയം ഡിസംബര്‍ മാസത്തെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചിട്ടുണ്ട്. 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2000 രൂപ വീതമാണ് ലഭിക്കുന്നത്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …