തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടനെ തെരുവുനായ കടിച്ചു

കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ നാടകം കളിക്കുന്നതിനിടെ കലാകാരനു നേരെ തെരുവുനായയുടെ ആക്രമണം. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനാണ് കടിയേറ്റത്. കണ്ണൂരിലെ വായനശാലയില്‍ നടന്ന ബോധവത്കരണ ഏകാംഗ നാടകാ അവതരണത്തിനിടെയായിരുന്നു സംഭവം. രാധാകൃഷ്ണന്റെ ഏഴാമത്തെ വേദിയായിരുന്നു ഇത്. വായനശാലയുടെ വരാന്തയില്‍ ഒരുക്കിയ വേദിയില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം. രാധാകൃഷ്ണന്റെ കാലിനാണ് കടിയേറ്റത്. നാടകത്തിന്റെ ഭാഗമാണെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. എന്നാല്‍, പിന്നീടാണ് ശരിക്കും നായ കടിച്ചത് തന്നെയാണെന്ന് വ്യക്തമായത്.

 

 

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …