തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷന്‍ ഇനിമുതല്‍ ഓണ്‍ലൈനാകുന്നു. മോട്ടോര്‍വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബല്‍ ആപ്പ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ യാത്ര സൗകര്യം ഒരുക്കുക. കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും ഈ സൗകര്യം ഉപയോഗപ്പെടുത്തും. കണ്‍സെഷന്‍ ആവശ്യമുള്ള കുട്ടികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും ചെയ്യണം. തുടര്‍ന്ന് യാത്ര ചെയ്യേണ്ട റൂട്ട് അടക്കം സ്‌കൂള്‍ അധികൃതര്‍ പാസിനായി ശുപാര്‍ശ ചെയ്യണം. ഇതു പരിശോധനിച്ച ശേഷം അതാതു പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ പാസുകള്‍ അനുവദിക്കുകയാണ് ചെയ്യുക.
ക്യൂ ആര്‍ കോഡുള്ള കണ്‍സെഷന്‍ കാര്‍ഡാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാം. കണ്ടക്ടറുടെ മൊബൈല്‍ ഫോണില്‍ ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ ഏതുപാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് മനസ്സിലാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ പ്രിന്റ് ചെയ്ത ക്യൂ ആര്‍ കോഡ് ഉപയോഗിച്ചോ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. കണ്‍സെഷന്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നീക്കം. ഇതിനു പുറമേ പഠനാവശ്യത്തിന് മാത്രമായി പാസ് ഉപയോഗിച്ചുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര നിയന്ത്രിക്കാനും സാധിക്കും.
സ്വകാര്യ ബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദ വിവരങ്ങള്‍ സര്‍ക്കാരിനും ഇതിലൂടെ ലഭ്യമാകും. കണ്‍സഷന്‍ ലഭ്യമാകണമെങ്കില്‍ സര്‍ക്കാര്‍ അനുവദിച്ച വിദ്യാലയങ്ങളാകണം. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ബസ്സ് ജീവനക്കാരും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
Prathinidhi Online