പാലക്കാട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. കല്ലേക്കാട് വാസ്യ വിദ്യാപീഠ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്ര രാജേഷാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. ഒറ്റപ്പാലം വരോട് സ്വദേശി രാജേഷിന്റെ മകളാണ്. സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനെ തുടർന്നാണ് മകൾ ജീവനൊടുക്കിയത് എന്ന് പിതാവ് ആരോപിച്ചിട്ടുണ്ട്. മരണത്തിൽ പാലക്കാട് നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
സീനിയർ വിദ്യാർത്ഥികൾ മകളെ മർദ്ദിക്കാൻ ശ്രമിച്ചിരുന്നതായും ഇതിനെക്കുറിച്ച് ഹോസ്റ്റൽ വാർഡന് അറിവുണ്ടായിരുന്നതായും രാജേഷ് ആരോപിക്കുന്നു. മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സമ്മര്‍ദ്ദങ്ങളും ആത്മഹത്യ ചിന്തകളും ഉണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സഹായങ്ങൾക്കായി ടോൾഫ്രീ നമ്പർ:1056 എന്ന നമ്പറില്‍ വിളിക്കാം)
Prathinidhi Online