
കോട്ടയം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയും എസ്എച്ച് മൗണ്ട് സ്വദേശിയുമായ ലെനന്‍ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം. മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
സംസ്ഥാനത്ത് എലിപ്പനി ബാധിച്ചവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 90 പേരാണ് വിവിധ ആശുപത്രികളില്‍ അസുഖം ബാധിച്ച് ചികിത്സ തേടിയത്. മറ്റ് അസുഖങ്ങള്‍ക്കൊപ്പം എലിപ്പനി കൂടി പിടിപെടുന്നതോടെ രോഗാവസ്ഥ സങ്കീര്‍ണ്ണമാകുകയും രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യുന്നു.
comments
Prathinidhi Online