വിദ്യാർത്ഥികൾക്ക് റിസര്‍വ് ബാങ്കില്‍ സമ്മർ ഇൻ്റേൺഷിപ്പ് ചെയ്യാൻ അവസരം. പ്രതിമാസം 20000 രൂപ സ്റ്റൈപ്പെൻഡിൽ അതത് സംസ്ഥാനത്ത് ഇൻ്റേൺഷിപ്പ് ചെയ്യാനാണ് അവസരമൊരുങ്ങുന്നത്. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനും ബാങ്കിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും മാര്‍ഗനിര്‍ദേശത്തില്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തു ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും.
വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സമ്മര്‍ പ്ലേസ്മെന്റ് പദ്ധതി വഴിയാണ് അവസരം. ഏപ്രില്‍മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ പരമാവധി മൂന്നു മാസത്തേക്കായിരിക്കും പ്ലേസ്മെന്റ്. പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ കണ്‍ട്രോള്‍ ഓഫീസിലാണ് ഇൻ്റേൺഷിപ്പ് ലഭിക്കുക. സംസ്ഥാനത്തുള്ളവർക്ക് തിരുവനന്തപുരത്തുള്ള റിസര്‍വ് ബാങ്ക് ഓഫീസിലാണ് നിയമനം.
യോഗ്യത
മാനേജ്‌മെന്റ്/സ്റ്റാറ്റിസ്റ്റിക്‌സ്/ലോ/കൊമേഴ്‌സ്/ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്/ബാങ്കിങ്/ഫൈനാന്‍സ് എന്നിവയിലൊന്നിൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിലോ ഇന്റഗ്രേറ്റഡ് അഞ്ചുവര്‍ഷ കോഴ്‌സിലോ അല്ലെങ്കില്‍ നിയമത്തിലെ മൂന്നുവര്‍ഷ ഫുള്‍ ടൈം പ്രൊഫഷണല്‍ ബാച്ച്ലര്‍ പ്രോഗ്രാമിലോ രാജ്യത്തെ പ്രമുഖസ്ഥാപനത്തിലോ കോളേജിലോ പഠിക്കുന്നവര്‍ ആയിരിക്കണം. വിദ്യാർത്ഥികൾ പിജി പ്രോഗ്രാമിന്റെ അന്തിമ വര്‍ഷത്തിന്റെ തൊട്ടുതലേവര്‍ഷം ആയിരിക്കണം. ഡിസംബർ 15 വരെ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ട ലിങ്ക്
https://opportunities.rbi.org.in/
Prathinidhi Online