തെരുവുനായ വിഷയത്തില്‍ കടുത്ത നിലപാടുമായി സുപ്രീംകോടതി; ആക്രമണത്തിനിരയാകുന്നവര്‍ക്ക് സര്‍ക്കാരുകള്‍ ഭീമമായ നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ കടുത്ത നിലപാടുമായി സുപ്രീംകോടതി. തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്കോ വയോജനങ്ങള്‍ക്കോ പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഭീമമായ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കുട്ടികളേയും വയോജനങ്ങളേയും തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന നിരവധി വീഡിയോകള്‍ തങ്ങള്‍ക്ക് മുന്‍പിലുണ്ടെന്നും കോടതി പറഞ്ഞു.

വിഷയം കൈകാര്യം ചെയ്യുന്നതില്‍ നഗരസഭകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അനിമല്‍ ബര്‍ത്ത് കണ്‍ട്രഓള്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആഗ്രഹമുള്ളവര്‍ അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം നല്‍കണം. നായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കും ആക്രമണങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി അഞ്ജരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് വ്യക്തമാക്കി.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …