ന്യൂഡല്‍ഹി: ജോലിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലുമായി എന്‍.സി.പി ലോക്‌സഭയില്‍. ഓഫീസ് സമയത്തിന് ശേഷവും ജോലിയുമായി ബന്ധപ്പെട്ട ഫോണുകളില്‍ നിന്നും മെയിലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവകാശം നല്‍കുന്ന ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍’ എന്ന് പേരിട്ട ബില്‍ തൊഴിലാളികളുടെ അവകാശങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതാണ്. എന്‍.സി.പി നേതാവ് സുപ്രിയ സുലെയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
ജോലി സമയത്തിന് ശേഷവും ജീവനക്കാരെ സ്ഥാപനങ്ങള്‍ ബന്ധപ്പെടുകയും അധിക സമയം ജോലിയെടുപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യയില്‍ സാധാരണമാണ്. ഇത് ഉറക്കക്കുറവിനും സമ്മര്‍ദ്ദത്തിനുമുള്‍പ്പെടെ കാരണമാകുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു.
Prathinidhi Online