പുതുശ്ശേരി: SVSM UP സ്കൂൾ പുതുശ്ശേരിയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹ സംഗമം നടത്തി. 1996-97 കാലഘട്ടത്തിൽ സ്കൂളിൻ്റെ ഭാഗമായി നിന്നവരാണ് പരിപാടിയിൽ പങ്കെടുത്തത്.

നാടൻ പാട്ട് കലാകാരനും സിനിമ പിന്നണി ഗായകനുമായ പ്രണവം ശശി സംഗമം ഉദ്ഘാടനം ചെയ്തു. വി ജയേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപകരെ അനുമോദിച്ചു. അധ്യാപകരായ സരോജിനി ശ്രീകുമാർ, അരവിന്ദൻ ശ്രീകുമാർ, ഗീത പ്രദീപ്, പൂർവ്വ വിദ്യാർത്ഥികളായ ലത ശിവദാസൻ, പി. രതിദേവി, പുഷ്പകതൻ, എൻ.രതീഷ് എന്നിവർ സംസാരിച്ചു.

സ്കൂളിന്റെ ശോചന്യാവസ്ഥ പരിഹരിക്കാനും മെച്ചപ്പെട്ട സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കാനും ലക്ഷ്യമിട്ടുകൊണ്ട് സ്കൂൾ സംരക്ഷണ സമിതിക്ക് രൂപം നൽകി. സ്കൂളിൻ്റെ പ്രവർത്തനം സർക്കാർ ഏറ്റെടുക്കാനും സാധാരണക്കാരായ കുട്ടികൾക്ക് പഠിക്കാനുമായി തുറന്നു കൊടുക്കാനും ആവശ്യമായ ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്കും മലമ്പുഴ എംഎൽഎയ്ക്കും പുതുശ്ശേരി ഗ്രാമപഞ്ചായത്തിനും ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും ചിറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്കും നിവേദനം കൊടുക്കാൻ തീരുമാനിച്ചു. 11അംഗം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിച്ചത്. ചെയർമാനായി കിഷോറിനെയും കൺവീനറായി വി.ജയേഷിനെയും തെരഞ്ഞെടുത്തു. പരിപാടിക്ക് കിഷോർ സ്വാഗതവും വിപിൻകൃഷ്ണ നന്ദിയും പറഞ്ഞു.
Prathinidhi Online