പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, 5 വയസ്സുകാരിയായ മകള്‍ ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും ടിപ്പറുമാണ് അപകടത്തില്‍ പെട്ടത്. ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയും ഇരുവരുടേയും ദേഹത്തുകൂടെ കയറിയിറങ്ങിയതായും ദൃസാക്ഷികള്‍ പറഞ്ഞു. തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുഞ്ഞും. …
Read More »കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 4 മരണം
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 മരണം. ബസുകളും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്ര-നോയിഡ കാരിയേജ് വേയിലാണ് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മൂടല്‍മഞ്ഞിനിടെ ആറ് ബസുകളും രണ്ട് കാറുകളും കൂട്ടിയിടിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. …
Read More »ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ യാത്രക്കാര 3 പേർക്ക് ദാരുണാന്ത്യം
കൊല്ലം: അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ 3 പേർക്ക് ദാരുണാന്ത്യം. കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.
Read More »കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു; 7 പേര്‍ക്ക് പരിക്ക്; ഒരു കുട്ടിയുടെ നില ഗുരുതരം
കോട്ടക്കല്‍: പുത്തൂരില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 7 പേര്‍ക്ക് പരിക്ക്. ഇതില്‍ 9 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം. പുത്തൂര്‍ അരിച്ചൊള് ഭാഗത്താണ് അപകടമുണ്ടായത്. ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ലോറി കാറുകളടക്കമുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ട്രിക് പോസ്റ്റിലും ട്രാന്‍സ്‌ഫോമറിലും ഇടിച്ചാണ് ലോറി നിന്നത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി മുടങ്ങിയിട്ടുണ്ട്.
Read More »കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; 28 പേര്‍ക്ക് പരിക്ക്
പാല: നെല്ലാപ്പാറയില്‍ വിനോദ യാത്ര പോയ കുട്ടികളും അധ്യാപകരും അപകടത്തില്‍ പെട്ടു. തിരുവനന്തപുരം തോന്നക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സ് മറിഞ്ഞാണ് അപകടം. മൂന്നാറില്‍ നിന്നും വിനോദ യാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. 28 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണന്നും വിവരമുണ്ട്. പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം പാലാ റോഡില്‍ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. മൂന്ന് ബസുകളിലായിട്ടായിരുന്നു സ്‌കൂളില്‍ …
Read More »തമിഴ്‌നാട്ടില്‍ ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; 12 മരണം
പാലക്കാട്: ശിവഗംഗയിലെ കാരക്കുടിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. ഇരു ദിശയില്‍ വന്ന ബസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാരക്കുടിയിലേക്കും മധുരയിലേക്കും പോയ ബസുകളാണ് അപകടത്തില്‍ പെട്ടത്. തിരുപ്പത്തൂരിന് സമീപമുള്ള റോഡിലാണ് അപകടം. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളാണ് അപകടത്തില്‍ പെട്ടത്. വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ …
Read More »ട്രെയിൻ തട്ടി മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു
പാലക്കാട്: നവംബര്‍ 15 ന് പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെയത്തിയയാളെ തിരിച്ചറിഞ്ഞില്ല. 45 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് നവംബര്‍ 15 ന് ഉച്ചയ്ക്ക് 2.45 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടതു നെഞ്ചിലെ കറുത്ത മറുകിനടുത്തായി പച്ച കുത്തിയിട്ടുണ്ട്. 179 സെ.മീ നീളവും ക്രീം കളര്‍ ഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് …
Read More »കണ്ടെയ്‌നര്‍ ഇടിച്ച് ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിലേക്ക് തുളച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് മരക്കൊമ്പു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത് പരേതനായ അശോകന്റേയും ശ്രീജയുടേയും മകള്‍ ആതിരയാണ് (27) മരിച്ചത്. പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ആതിര സഞ്ചരിച്ച കാറിന്റെ ചില്ലിലേക്ക് തുളച്ചു കയറുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി മരത്തില്‍ …
Read More »ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
ആലത്തൂർ: പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദമാണ് മരിച്ചത്. പാടൂർ പാൽ സൊസൈറ്റിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം. പാടൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആദത്തിൻ്റ ഉമ്മ റസീനയ്ക്കും റസീനയുടെ ഉമ്മ റഹ്മത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ …
Read More »കഞ്ചിക്കോട് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം
പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരനാണ് ജീവന്‍ നഷ്ടമായത്. പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദേശീയപാത കുറുകെ കടക്കുന്നതിനിടെ സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ചാണ് കാല്‍നട യാത്രക്കാരന്‍ മരിച്ചത്. മായപ്പള്ളം സ്വദേശിയും പരേതനായ രാമന്‍കുട്ടിയുടെയും തങ്കമണിയുടേയും മകനുമായ രമേശ് (36) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. പെയിന്റിങ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് …
Read More »
Prathinidhi Online