പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരനാണ് ജീവന്‍ നഷ്ടമായത്. പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദേശീയപാത കുറുകെ കടക്കുന്നതിനിടെ സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ചാണ് കാല്‍നട യാത്രക്കാരന്‍ മരിച്ചത്. മായപ്പള്ളം സ്വദേശിയും പരേതനായ രാമന്‍കുട്ടിയുടെയും തങ്കമണിയുടേയും മകനുമായ രമേശ് (36) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. പെയിന്റിങ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് …
Read More »കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് പാലക്കാട് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത്ത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് കൂടി അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ചിറ്റൂരില്‍ നിന്നും മടങ്ങുന്നതിനിടെ കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണം …
Read More »വൈക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒറ്റപ്പാലം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശി ഡോക്ടര്‍ അമല്‍ സൂരജാണ് (33) മരിച്ചത്. ഒറ്റപ്പാലം അനുഗ്രഹയില്‍ ടി.കെ അനിത- ഡോ.സി.വി ഷണ്‍മുഖന്‍ ദമ്പതികളുടെ മകനാണ്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയില്‍ കോസ്മറ്റോളജി വിഭാഗം ഡോക്ടറായി ജോലി ചെയ്ത് വരികായിരുന്നു. വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിന്റെ ഭാഗമായ വൈക്കം തോട്ടുവക്കും തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. ഗൂഗിള്‍ മാപ്പ് നോക്കിയാണോ അമല്‍ യാത്ര …
Read More »പാലക്കാട് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം: നേരിയതോതില്‍ ചോര്‍ച്ചയുള്ളതായി കണ്ടെത്തി; പ്രദേശത്ത് ജാഗ്രത നിര്‍ദേശം
പാലക്കാട്: കുത്തനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞുള്ള അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അപകടസ്ഥലത്തിന്റെ അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കുത്തനൂര്‍ തോലന്നൂര്‍ പൂളക്കപ്പറമ്പില്‍ പാടത്തേക്കാണ് ലോറി മറിഞ്ഞത്. എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊല്‍വിന്‍ എന്ന രാസവസ്തുവാണുള്ളത്. അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ മാറ്റാനുള്ള ശ്രമത്തിനിടയില്‍ ടാങ്കറില്‍ നേരിയതോതില്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. ടാങ്കര്‍ നീക്കാനുള്ള നടപടികള്‍ അഗ്‌നിരക്ഷാസേന തുടങ്ങിയിട്ടുണ്ട്.
Read More »തകര്‍ന്ന സ്ലാബ് ശ്രദ്ധയില്‍ പെട്ടില്ല; പാലക്കാട് അഴുക്കുചാലില്‍ വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
പാലക്കാട്: നഗരത്തിലെ അഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്നത് ശ്രദ്ധയില്‍ പെടാതെ യാത്രചെയ്ത വിദ്യാര്‍ത്ഥിനി കാനയില്‍ വീണു. കാടാംകോട് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴുക്കുചാലിന്റെ മുകളിലിട്ട സ്ലാബ് നീങ്ങിക്കിടന്നത് ശ്രദ്ധയില്‍ പെടാതെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി അഴുക്കു ചാലില്‍ വീഴുകയായിരുന്നു. അല്‍ അമീന്‍ എഞ്ചിനിയറിങ്ങ് കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി രഹത ഫര്‍സാനക്കാണ് അപകടം പറ്റിയത്. എക്‌സൈസ് വകുപ്പിന്റെ സെമിനാര്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് പരിക്ക് ഗുരുതരമല്ല.
Read More »
Prathinidhi Online