കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദന്‍ (72) ആണ് മരിച്ചത്. ഛര്‍ദ്ദിയും പനിയും ബാധിച്ച് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് അസുഖം ബാധിച്ചത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. വീട്ടിലെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇരുന്നൂറിനടുത്ത് ആളുകള്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. നാല്‍പതിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. …
Read More »40 ദിവസത്തെ പോരാട്ടം അവസാനിച്ചു; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവതി മരിച്ചു
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 40 ദിവസമായി ചികിത്സയിലായിരുന്ന യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ വിഷ്ണുവിന്റെ ഭാര്യ കെ.വിനയ (26) ആണ് മരിച്ചത്. രോഗബാധമൂലം സംസ്ഥാനത്ത് ഈ മാസം മാത്രം 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നവംബറില്‍ രോഗബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്കാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് വിനയ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. 40 …
Read More »കൊച്ചിയില്‍ ലക്ഷദ്വീപ് സ്വദേശിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; ഒക്ടോബറില്‍ മരണപ്പെട്ടത് 12 പേര്‍
പാലക്കാട്: കൊച്ചിയില്‍ ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊല്ലം പാലത്തറ സ്വദേശിയായ 65കാരന്‍ അമീബിക് രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്ടോബറില്‍ 12 പേരാണ് അമീബിക്ക് മസ്തിഷ്‌കജ്വരം മൂലം സംസ്ഥാനത്തൊട്ടാകെ മരിച്ചത്. 65 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും …
Read More »അമീബിക് മസ്തിഷ്‌ക മരണം; കാരണങ്ങള്‍ തേടി വിദഗ്ദ സംഘം കോഴിക്കോട്ട്
കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായി അമീബിക് മസ്തിഷ്‌ക ജ്വരവും തുടര്‍ന്നുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഠനം നടത്താനൊരുങ്ങി വിദഗ്ദ സംഘം. സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദരും ചേര്‍ന്നുള്ള സംഘമാണ് ഫീല്‍ഡുതല പഠനം ആരംഭിച്ചത്. കോഴിക്കോടിലെ പ്രദേശങ്ങളാണ് ആദ്യഘട്ടത്തില്‍ സംഘം സന്ദര്‍ശിക്കുന്നത്. മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സംഘം പഠനം നടത്തും. 2024ല്‍ തുടങ്ങിയ പഠനങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ പഠനവും നടത്തുന്നത്. കേരളത്തിലേയും …
Read More »താമരശ്ശേരിയിലെ ഒന്‍പതുകാരിയുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: താമരശ്ശേരിയില്‍ പനിബാധിച്ച് മരിച്ച ഒന്‍പതുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം കാരണമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് കുട്ടിയുടെ അച്ഛന്‍ സനൂപ് കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസില്‍ സനൂപ് ജയിലില്‍ തുടരുന്നതിനിടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം മൂലമാണെന്നായിരുന്നു …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ഒരു മരണം കൂടി
കൊല്ലം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍കൂടി മരിച്ചു. ആല്‍ത്തറമൂട് രാഗത്തില്‍ ബിജു (42) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൂന്നാഴ്ച മുന്‍പ് കടുത്ത പനിയേയും ശരീര വേദനയേയും തുടര്‍ന്ന് ബിജുവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി കണ്ടെത്തിയത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ബിജു. തിങ്കളാഴ്ച …
Read More »സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരം
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരനും കാസര്‍കോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ രോഗബാധ മൂലം നാലു കുട്ടികള്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുണ്ട്. മെഡിക്കല്‍ കോളജില്‍ മൂന്നുപേരും ചികിത്സയിലുണ്ട്. പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62 കാരനായ ഒരാള്‍ക്ക് …
Read More »പാലക്കാട് മധ്യവയസ്‌കന് അമീബിക് മസ്തിഷ്‌ക ജ്വരം; നില അതീവ ഗുരുതരം
പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശിയായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഒക്ടോബര്‍ അഞ്ചിന് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നാലെ കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ചികിത്സതേടിയിരുന്നു. ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയായിരുന്നു. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയില്‍ അമീബിക് …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു
പാലക്കാട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ രോഗബാധമൂലം ഈ മാസം മാത്രം 3 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സെപ്തംബര്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
Read More »ആറ്റിങ്ങല്‍ സ്വദേശിക്കും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കാലിന് പരിക്കേറ്റ് ചികിത്സ തേടുന്നതിനിടെ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ 57 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കാലിന് പരിക്കേറ്റ് ചികിത്സ തേടുന്നതിനിടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് രോഗബാധയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കാലിന് പരിക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും രോഗം കണ്ടെത്തുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇയാള്‍ …
Read More »
Prathinidhi Online