എറണാകുളം: വടക്കന്‍ പറവൂരില്‍ ഞായറാഴ്ച തെരുവുനായയുടെ ആക്രമണത്തിനിരയായ മൂന്ന് വയസുകാരിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തെരുവുനായ കടിച്ചെടുത്ത കുട്ടിയുടെ ചെവി വിജയകരമായി തുന്നിച്ചേര്‍ത്തു. മേക്കാട് വീട്ടില്‍ മിറാഷിന്റെ മകള്‍ നിഹാരികയാണ് ഇന്നലെ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിനിരയായത്. എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നിഹാരികയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ച് …
Read More »ഒരാഴ്ചക്കിടെ വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് 2പേര്‍ക്ക്; അഗളിയില്‍ ജനകീയ പ്രതിഷേധം
അഗളി: ഒരാഴ്ചക്കിടെ രണ്ടുപേര്‍ക്ക് വന്യമൃഗ ശല്യത്തില്‍ ജീവന്‍ നഷ്ടമായതില്‍ പ്രതിഷേധം ശക്തമാകുന്നു. രോഷാകുലരായ നാട്ടുകാര്‍ താവളം കവലയിലെ പ്രധാന റോഡ് ഉപരോധിച്ചു. ബുധനാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. മണ്ണാര്‍ക്കാട് ഡിഎഫ്ഒ സി.അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് പ്രകാരം മരണപ്പെട്ട ശാന്തകുമാറിന്റേയും ബാലസുബ്രഹ്‌മണ്യത്തിന്റേയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായ ധനത്തിന്റെ …
Read More »കോഴിക്കോട് നടുറോഡില്‍ പോത്ത് വിരണ്ടോടി; രണ്ടുപേര്‍ക്ക് കുത്തേറ്റു
കോഴിക്കോട്: നടക്കാവില്‍ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് പരിക്ക്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരിയേയും കാല്‍നട യാത്രക്കാരനുമാണ് പോത്തിന്റെ കുത്തേറ്റത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഏറെ നേരം നഗരത്തില്‍ പരിഭ്രാന്തി പരത്തിയ പോത്തിനെ സാഹസികമായി ഫയര്‍ഫോഴ്‌സ് കീഴ്‌പ്പെടുത്തി. പോത്തിന്റെ ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി തളച്ചത്.
Read More »പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. പുതൂര്‍ തേക്കുവട്ട സ്വദേശിയായ ശാന്തകുമാര്‍ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ താവളം- മുള്ളി റോഡിലാണ് സംഭവം. കാട്ടാനക്കൂട്ടം റോഡില്‍ നില്‍ക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ അടുത്തെത്തിയെങ്കിലും കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചതിനാല്‍ അടുത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ആനക്കൂട്ടം കാടുകയറിയ ശേഷമാണ് ശാന്തകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വീഴ്ചയില്‍ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും …
Read More »ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു
കോന്നി: ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു. ഗവിയിൽ താമസക്കാരനായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പൊന്നമ്പലമേട് എ പോയിന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മാംസം ഭക്ഷിച്ച നിലയിലാണ്. മൃതദേഹം കൊണ്ടുവരാൻ ബന്ധുക്കൾ പൊന്നമ്പലമേട്ടിലേക്ക് പോയി.
Read More »അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
അതിരപ്പിള്ളി: അതിരപ്പിള്ളി കാട്ടാനക്കൂട്ടം നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് വാച്ചുമരത്ത് നിര്‍ത്തിയിട്ട അങ്കമാലി സ്വദേശികളുടെ കാറാണ് ആക്രമണത്തില്‍ തകര്‍ന്നത്. അങ്കമാലി സ്വദേശികള്‍ ഇന്നലെ രാത്രിയില്‍ അതിരപ്പള്ളിയില്‍ നിന്ന് മലക്കപ്പാറക്ക് പോവുന്നതിനിടയിലാണ് കാര്‍ കേടാവുന്നത്. തുടര്‍ന്ന് പ്രദേശത്ത് വാഹനം നിര്‍ത്തിയിടുകയും മറ്റൊരു വാഹനത്തില്‍ അതിരപ്പള്ളിക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ആളുകളെത്തിയപ്പോഴാണ് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ …
Read More »പൂച്ചയെ പിടിക്കാന്‍ കാന്റീനിലേക്ക് പാഞ്ഞുകയറി പുലി; ജീവനക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
ഊട്ടി: കോത്തഗിരിയിലെ തേയിലത്തോട്ടത്തിലെ കാന്റീനില്‍ പുലിയെത്തി. പൂച്ചയെ പിടിക്കാന്‍ കാന്റീനിലേക്ക് ഓടിക്കയറിയ പുലിയെക്കണ്ട് ജീവനക്കാരന്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. ഈലാട് എസ്റ്റേറ്റിലെ കാന്റീനില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുലിയുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പൂച്ച ഓടുന്നതിനിടയ്ക്ക് അത്ഭുതകരമായാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടത്. ജീവനക്കാരന്‍ ബഹളം വച്ചതോടെ പുലി തോട്ടത്തിലേക്ക് ഓടിമറഞ്ഞു. പുലിയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Read More »വിളവെടുക്കാന്‍ ഒരാഴ്ച ബാക്കി; പന്നിമടയില്‍ നെല്‍കൃഷി നശിപ്പിച്ച് കാട്ടാന ആക്രമണം
മലമ്പുഴ: കൊയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നെല്‍പ്പാടത്തിറങ്ങി കാട്ടാനയുടെ വിളയാട്ടം. കൊട്ടേക്കാട് കിഴക്കേത്തറ സ്വദേശി എം.ജി അജിത്ത് കുമാറിന്റെ മലമ്പുഴ പന്നിമടയിലുള്ള മൂന്നേക്കാര്‍ പാടമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ കാട്ടാന ആക്രമണത്തില്‍ നശിച്ചത്. ടസ്‌കര്‍ 5 (പി.ടി 5) എന്ന കാഴ്ചക്കുറവുള്ള കാട്ടാനയാണ് കൃഷി നശിപ്പിച്ചതെന്നാണ് അജിത് കുമാര്‍ പറയുന്നത്. ജലസേചനത്തിനുള്ള പൈപ്പും വരമ്പുകളും ആന നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കൂടുതലാണെന്നും ഇത് നെല്‍കൃഷിയെ സാരമായി ബാധിച്ചതായും …
Read More »
Prathinidhi Online