ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടമാണ് നിർമ്മല സീതാരാമനെ കാത്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. പത്ത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. ബജറ്റ് …
Read More »നടപ്പാത കയ്യേറി ഫ്‌ളക്‌സും കൊടിതോരണങ്ങളും: ബിജെപി ജില്ല കമ്മിറ്റിക്ക് പിഴയിട്ട ഉദ്യോഗസ്ഥയെ മാറ്റി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെ നടപ്പാത കയ്യേറി ഫ്‌ളക്‌സും കൊടിതോരണങ്ങളും സ്ഥാപിച്ച ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട ഉദ്യോഗസ്ഥയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. തിരുവനന്തപുരം കോര്‍പറേഷനിലെ റവന്യൂ ഓഫീസര്‍ ജി.ഷൈനിയെ ആണ് സ്ഥാനം മാറ്റിയത്. കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പുതിയ നിയമനം. നിലവില്‍ കൗണ്‍സില്‍ സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുന്ന പി.അനില്‍ കുമാറാണ് പുതിയ റവന്യു ഓഫീസര്‍. കോര്‍പറേഷന്റെ അനുമതിയില്ലാതെ മോദിയുടെ ഫ്‌ളക്‌സുകളും ബാനറുകളും മറ്റ് പ്രദര്‍ശന ബോര്‍ഡുകളും നടപ്പാതകളില്‍ …
Read More »എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി; ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം
കൊച്ചി: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി. നേതൃത്വത്തിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഭാരവാഹികളും ജനപ്രതിനിധികളും കൂട്ടത്തിലുണ്ട്. പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചെന്നും ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി മാറിയെന്നും പുറത്തു പോയ റസീന പരീത് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളോ വാര്‍ഡ് കമ്മിറ്റികളോ ജനപ്രതിനിധികളോ അറിഞ്ഞിട്ടില്ലെന്ന് പുറത്തുപോയ നേതാക്കള്‍ വെളിപ്പെടുത്തി. മാധ്യമങ്ങളിലൂടെയാണ് ലയനം അറിഞ്ഞതെന്നും …
Read More »പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വിവിധ കേന്ദ്ര പദ്ധതികൾ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. പുത്തരിക്കണ്ടത്ത് നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽപാതയുടെ പ്രഖ്യാപനവും ഇവിടെ നടന്നേക്കും. അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്. കോർപ്പറേഷനിൽ അധികാരത്തിലേറിയാൽ …
Read More »ട്വന്റി-ട്വന്റി ബിജെപിയിലേക്കെന്ന് സൂചന; സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും തമ്മില്‍ കൂടിക്കാഴ്ച നടത്തി
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സുപ്രധാന ചുവടുവയ്പ്പുമായി ബിജെപി. എറണാകുളം കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി-ട്വന്റി പാര്‍ട്ടി എന്‍ഡിഎയില്‍ ലയിക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി-ട്വന്റി അധ്യക്ഷന്‍ സാബു എം ജേക്കബും കൊച്ചിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമാകാന്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ എറണാകുളത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
Read More »ദൈവത്തിൻ്റെ പേരിൽ സത്യപ്രതിജ്ഞ: ബിജെപി കൗൺസിലർക്ക് ഹൈക്കോടതി നോട്ടീസ്
തിരുവനന്തപുരം: ദൈവത്തിൻ്റെ പേരിൽ കോർപറേഷൻ കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ബി ജെ പി കൗൺസിൽ അംഗത്തിന് ഹൈക്കോടതി നോട്ടീസ്. കൗൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ആവശ്യപെ പട്ട് സിപിഎം നേതാവും കൗൺസിലറുമായ എസ് പി ദീപക്ക് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാണ് ഹരജിയിൽ. കോർപ്പറേഷൻ നിയമസഭകക്ഷി നേതാവാണ് ഹര്‍ജിക്കാരൻ. തിരുവനന്തപുരം കോർപ്പറേഷനിൽ കടകംപള്ളി വാർഡിൽ …
Read More »പി.സ്മിതേഷ് പാലക്കാട് നഗരസഭ ചെയര്‍മാന്‍
പാലക്കാട്: ബിജെപിയുടെ പി.സ്മിതേഷ് പാലക്കാട് നഗരസഭ ചെയര്‍മാന്‍. നഗരസഭയില്‍ 25 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 18 അംഗ യുഡിഎഫ് കൗണ്‍സിലര്‍മാരില്‍ ഒരാളൊഴികെ 17 പേരാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താല്‍ കൗണ്‍സിലര്‍ പ്രശോഭിനെ വോട്ടെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. കൗണ്‍സില്‍ യോഗം ചേര്‍ന്ന് മിനിറ്റുകള്‍ വൈകിയാണ് പ്രശോഭ് വോട്ടെടുപ്പിനെത്തിയത്. മരുന്ന് വാങ്ങാന്‍ പുറത്തു പോയതിനാല്‍ വൈകിയെന്നായിരുന്നു പ്രശോഭ് കാരണമായി പറഞ്ഞത്. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ എതിര്‍പ്പുമായി എത്തിയതോടെ …
Read More »തിരുവനന്തപുരം മേയറായി വി.വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു; ലഭിച്ചത് 51 വോട്ടുകള്‍
തിരുവനന്തപുരം: കോര്‍പറേഷന്‍ മേയറായി ബിജെപിയുടെ വി.വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 50 ബിജെപി അംഗങ്ങളുടേയും ഒരു സ്വതന്ത്രന്റേയും വോട്ടുകള്‍ നേടിയാണ് വിജയം. എം ആര്‍ ഗോപനാണ് വി വി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. വി ജി ഗിരികുമാര്‍ പിന്‍താങ്ങി. തിരുവനന്തപുരം തിലകമണിഞ്ഞെന്നാണ് വിജയത്തോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.എസ് ശബരീനാഥന് 17 വോട്ടുകളും എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആര്‍.പി ശിവജിക്ക് 29 വോട്ടുകളും …
Read More »തിരുവനന്തപുരം കോര്‍പറേഷന്‍: കെ.എസ് ശബരീനാഥന്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും
തിരുവനന്തപുരം: ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗ ബലമില്ലെങ്കിലും തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങി യുഡിഎഫും എല്‍ഡിഎഫും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.എസ് ശബരീനാഥന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായും മേരി പുഷ്പം ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായും മത്സരിക്കും. യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. പുന്നക്കാമു?ഗള്‍ കൗണ്‍സിലറും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്‍.പി ശിവജി ആയിരിക്കും പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. മത്സരിക്കാതെ മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന …
Read More »കരോള്‍ സംഘത്തിനു നേരെയുള്ള അതിക്രമം; പ്രതിഷേധ കരോളുമായി ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും
പാലക്കാട്: പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ കരോളുമായി ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിലെ 2500 യൂണിറ്റിലും ഡിവൈഎഫ്‌ഐ പ്രതിഷേധ കരോള്‍ നടത്തും. ആര്‍എസ്എസിന് തടയാന്‍ ചങ്കൂറ്റമുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വം അറിയിക്കുന്നത്. തിങ്കളാഴ്ച പുതുശ്ശേരിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ കരോള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലയിലെ മുഴുവന്‍ യൂണിറ്റിലും പ്രതിഷേധ കരോള്‍ സംഘടിപ്പിക്കുന്നത്. കരോള്‍ സംഘത്തിന് നേരെയുള്ള അതിക്രമം …
Read More »
Prathinidhi Online