Tag Archives: bjp

പുതുശ്ശേരിയിലെ കരോള്‍ സംഘത്തിന് നേരെയുള്ള ആക്രമണം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാലക്കാട്: പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനും കാളാടിത്തറ സ്വദേശിയുമായ അശ്വിന്‍ രാജാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. 13 വയസ്സില്‍ താഴെയുള്ള പത്തോളം കുട്ടികളാണ് കരോളുമായി പോയിരുന്നത്. കുട്ടികള്‍ ഉപയോഗിച്ചിരുന്നത് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ബാന്റുപകരണങ്ങള്‍ ആയിരുന്നു. കുട്ടികള്‍ ഇവിടെ നിന്നും ഉപകരണങ്ങള്‍ കടം വാങ്ങിയാണ് പരിപാടിക്കെത്തിയിരുന്നത്. ബാന്റില്‍ സിപിഎം എന്ന് എഴുതിയിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് നാട്ടുകാര്‍ …

Read More »

പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിനു നേരെ ആക്രമണം;പിന്നില്‍ സംഘപരിവാര്‍ സംഘടനകളെന്ന് ആരോപണം

പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് കുട്ടികളുടെ കരോള്‍ സംഘത്തിനു നേരെ സംഘം ചേര്‍ന്ന് ആക്രമണം. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പത്തംഗ സംഘമാണ് പുതുശ്ശേരി കുരുടിക്കാട് ഭാഗത്ത് കരോളുമായി പോയത്. കുട്ടികളുടെ ബാന്റുകളും സംഘം തല്ലിത്തകര്‍ത്തു. പ്രദേശത്ത് കരോള്‍ സംഘം വരരുതെന്ന് ആക്രോശിച്ച് ഒരു കൂട്ടം ആളുകള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. കുട്ടികളുടെ ബാന്റുകളും സംഘം തകര്‍ത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 5 …

Read More »

പാലക്കാട് നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സഖ്യ സാധ്യതയില്ല; മൂന്നാമതും ബിജെപി ഭരണത്തിലേക്ക്?

പാലക്കാട്: നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സഖ്യ സാധ്യതകള്‍ മങ്ങിയതോടെ മൂന്നാമതും ബിജെപി ഭരണത്തിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെയാണ് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഇന്ത്യാ സഖ്യ മുന്നണിപോലെ പാലക്കാടും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ഒരുമിച്ചു നില്‍ക്കാന്‍ തയ്യാറാണെന്ന് മുസ്ലിംലീഗ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലടക്കം ഇത് ചര്‍ച്ചയാകുമെന്നതിനാലാണ് ഇരു മുന്നണികളും പിന്നോട്ടടിക്കുന്നത്. ഇടതു മുന്നണിയുമായി സഖ്യത്തില്‍ എത്തേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. യുഡിഎഫ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ഒരു …

Read More »

ഭൂരിപക്ഷം പ്രവചിക്കാമോയെന്ന് സ്ഥാനാര്‍ത്ഥി; വെല്ലുവിളി വിജയിച്ച ശബരി ഗിരീഷിന് ഗോള്‍ഡ് കോയിന്‍ സമ്മാനം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥിക്കൊരു സംശയം. തനിക്ക് എത്ര വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും? ഉടനെ ഫെയ്‌സ്ബുക്കില്‍ തന്റെ ആകാംക്ഷ പോസ്റ്റാക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പോലും ഞെട്ടിച്ച് ഭൂരിപക്ഷം കൃത്യമായി വോട്ടര്‍ തന്നെ പ്രവചിച്ചു. കൊടുമ്പ് പഞ്ചായത്തിലെ 7ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ദീപക് ദീപുവാണ് തിരഞ്ഞെടുപ്പിന് ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ആകെ പോള്‍ ചെയ്ത വോട്ട് 959 ആണെന്നും ദീപക് ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഇതുകണ്ട ശബരി ഗിരീഷ് എന്നയാള്‍ 219 …

Read More »

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ബദൽ വരുന്നു; ലോക്സഭയിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി എൻഡിഎ

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി പുതിയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ അഥവാ ‘വിബി-ഗ്രാം ജി ബിൽ, 2025 ലോക്സഭയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. 2005-ൽ നിലവിൽ വന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഒരു വർഷം കുറഞ്ഞത് 100 ദിവസത്തെ അവിദഗ്ദ്ധ …

Read More »

എലപ്പുള്ളിയിൽ അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം: ബിജെപി സ്ഥാനാർത്ഥിക്ക് പിഴ

പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് പിഴയിട്ട് എലപ്പുള്ളി പഞ്ചായത്ത്. വാർഡ് 23 ലെ മായംകോട്, വള്ളേക്കുടം, പള്ളത്തേരി എന്നിവിടങ്ങളിലും വാർഡ് 22ലെ ഉതുവക്കാട് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് ദിവസം ബാനറുകൾ സ്ഥാപിച്ചത്. “ശബരിമലയിലെ സ്വർണം കട്ടവർക്ക് എൻ്റെ വോട്ടില്ല” എന്നായിരുന്നു ബാനറിൽ. ബി ജെ പി സ്ഥാനാർത്ഥിയുടെ ബാനറിൻ്റെ തൊട്ടടുത്ത് തന്നെയായിരുന്നു പോസ്റ്ററും സ്ഥാപിച്ചിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറി …

Read More »

കണ്ണൂരിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം

തലശ്ശേരി: പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം വിധിച്ച് കോടതി. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ ബാത്ത്റൂമിൽ വച്ച് 3 തവണ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് (49) പീഡിപ്പിച്ചെന്നാണ് കേസ്. പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. 2 ലക്ഷം രൂപ പിഴയും …

Read More »

ബീഹാറില്‍ എന്‍ഡിഎ മുന്നേറ്റം; കിതച്ച് എന്‍ഡിഎ സഖ്യം

ന്യൂഡല്‍ഹി: ബീഹാറില്‍ എന്‍ഡിഎ മുന്നണിക്ക് മികച്ച ഭൂരിപക്ഷം. 200 സീറ്റുകളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. ഇന്ത്യ സഖ്യം 37സീറ്റുകളിലും മറ്റുള്ളവര്‍ 6 സീറ്റുകളിലുമാണ് മുന്നേറുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ എന്‍ഡിഎയുടെ കുതിപ്പായിരുന്നു. എന്‍ഡിഎയില്‍ ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 91 സീറ്റുകളില്‍ ബിജെപിയും 78 സീറ്റുകളില്‍ ജെഡിയുവും 22 സീറ്റുകളില്‍ എല്‍ജെപിയും 5 സീറ്റുകളില്‍ എച്ച്എഎമ്മും 4 സീറ്റില്‍ ആര്‍എല്‍എമ്മും മുന്നേറുകയാണ്. അതേസമയം 60 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 15 ഇടങ്ങളില്‍ …

Read More »

പാലക്കാട് ചാനല്‍ ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം: ഏറ്റുമുട്ടി ആര്‍ഷോയും പ്രശാന്ത് ശിവനും

പാലക്കാട്: മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിച്ചു. ചര്‍ച്ചയ്ക്കിടെ പാനലിസ്്റ്റുകളായ സിപിഎം നേതാവ് പി.എം ആര്‍ഷോയും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിലെത്തുകയായിരുന്നു. മനോരമ ന്യൂസിന്റെ ‘വോട്ടുകവല’ എന്ന പരിപാടിയില്‍ വച്ചാണ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും ചര്‍ച്ച വഴിമാറിയത്. സിപിഎം പാലക്കാട് നഗരസഭയില്‍ 10 സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം …

Read More »

മുന്‍ പോലീസ് മേധാവി ആര്‍.ശ്രീലേഖ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ശ്രീലേഖ ജനവിധി തേടുന്നത്. പ്രമുഖര്‍ അടക്കം 67 സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും ഭരിക്കാന്‍ ഒരവസരമാണ് ബിജെപി ചോദിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. തലസ്ഥാനത്തിന്റെ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഭരണമാമ് ബിജെപി …

Read More »