തൃശൂര്‍: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചതിനു പിന്നാലെ നാടകീയ രംഗങ്ങള്‍ തുടരുന്നു. 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയില്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിടിച്ചിരുന്നു. പിന്നാലെ പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും രാജി വയ്ക്കാന്‍ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവയ്ക്കാന്‍ ഇരുവരും തയ്യാറായില്ല. തുടര്‍ന്നാണ് പ്രസിഡന്റ് നിധീഷിനെയും വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനേയും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റേതാണ് നടപടി. …
Read More »വിവാദങ്ങള്‍ക്കിടെ ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍
തൃശൂര്‍: വിവാദങ്ങള്‍ക്കിടെ തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു. 35വോട്ടുകള്‍ക്കാണ് നിജി ജസ്റ്റിന്‍ വിജയിച്ചത്. തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. യുഡിഎഫിന് പുറത്തു നിന്ന് രണ്ട് വോട്ടുകളും നിജിക്ക് ലഭിച്ചു. കോണ്‍ഗ്രസ് വിമതന്‍, ഒരു സ്വതന്ത്രന്‍ എന്നിവരുടെ വോട്ടുകളുമാണ് നിജിക്ക് ലഭിച്ചത്. രാവിലെ മുതല്‍ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് നിജി ജസ്റ്റിന്‍ മേയറാകുന്നത്. മൂന്നുപേരുകളാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ലാലി ജെയിംസ്, നിജി ജസ്റ്റിന്‍, …
Read More »കരോള്‍ സംഘത്തിനു നേരെയുള്ള അതിക്രമം; പ്രതിഷേധ കരോളുമായി ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും
പാലക്കാട്: പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ കരോളുമായി ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിലെ 2500 യൂണിറ്റിലും ഡിവൈഎഫ്‌ഐ പ്രതിഷേധ കരോള്‍ നടത്തും. ആര്‍എസ്എസിന് തടയാന്‍ ചങ്കൂറ്റമുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വം അറിയിക്കുന്നത്. തിങ്കളാഴ്ച പുതുശ്ശേരിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ കരോള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലയിലെ മുഴുവന്‍ യൂണിറ്റിലും പ്രതിഷേധ കരോള്‍ സംഘടിപ്പിക്കുന്നത്. കരോള്‍ സംഘത്തിന് നേരെയുള്ള അതിക്രമം …
Read More »രാംനാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കോണ്‍ഗ്രസ് വഹിക്കും
പാലക്കാട്: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭയ്യ(31)യുടെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം. രാംനാരായണിന്റെ കുടുംബവുമായി പാലക്കാട് ആര്‍ഡിഒ നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കുടുംബത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം മൃതദേഹം ഏറ്റെടുക്കില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. ഈ ആവശ്യവും ജില്ലാ …
Read More »പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി: മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
പാലക്കാട്: തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരിക്കുമ്പോള്‍ പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. പാലക്കാട് ഡിസിസി ഓഫീസില്‍ നിന്നും സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തേക്ക് നടത്തിയ പ്രകടനം കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പതിനായിരം തവണ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ഗാന്ധിജി ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ രമ്യ പറഞ്ഞു. ഗാന്ധിജിയുടെ പേര് പോലും കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണെന്നും രമ്യ …
Read More »എലപ്പുള്ളി പഞ്ചായത്ത് ചെട്ടിക്കുളം 13ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പുണ്യകുമാരി പ്രതിനിധിയോട് സംസാരിക്കുന്നു
തദ്ദേശ തിരഞ്ഞെടുപ്പ് പ്രതിനിധി സ്‌പെഷ്യല്‍ കവറേജ് https://youtu.be/Ue6eoW3QL38 എലപ്പുള്ളി പഞ്ചായത്ത് ചെട്ടിക്കുളം 13ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പുണ്യകുമാരി പ്രതിനിധിയോട് സംസാരിക്കുന്നു
Read More »രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷയില്‍ വിശദ വാദത്തിനു ശേഷം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് കേസില്‍ കോടതി വാദം കേട്ടത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. അതേസമയം രാഹുലിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കൂടിയാണ് കടുത്ത നടപടിയിലേക്ക് …
Read More »കാനത്തിൽ ജമീല എം എൽ എ അന്തരിച്ചു, അന്ത്യം അർബുദ ചികിത്സയ്ക്കിടെ
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കുറച്ചു കാലമായി രോഗബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെടുമ്പോഴെല്ലാം സജീവമായി പൊതു രംഗത്തുണ്ടായിരുന്ന 1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി. ആ വർഷം തന്നെ പഞ്ചായത്ത് പ്രസിഡൻ്റായി
Read More »പട്ടാമ്പി നഗരസഭയിലെ UDF സ്ഥാനാര്‍ഥികള്‍
പട്ടാമ്പി നഗരസഭയിൽ പ്രചരണം കടുപ്പിച്ച് യുഡിഎഫ്. 29 സീറ്റുകളിൽ കോൺഗ്രസിന് 16 ഉം മുസ്‌ലിംലീഗിന് 13ഉം സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ റൈഹാനത്ത് മാനു, ഡിവിഷൻ :2 വള്ളൂർ ഈസ്റ്റ് സുജാത എം, ഡിവിഷൻ :3 വള്ളൂർ 2 മൈൽ പ്രസീത К Р, ഡിവിഷൻ :6 ചോരാകുന്ന് ഷഹിദ നസർ, ഡിവിഷൻ :8, ശങ്കരമംഗലം സഫ നിസാർ, ഡിവിഷൻ :10, കോളേജ് T P ഷാജി, ഡിവിഷൻ :13, ചെറുളിപറമ്പ് …
Read More »കണ്ണാടി പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍
പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ 17 വാര്‍ഡുകളിലേക്കും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കണ്ണാടി ഡിവിഷനില്‍ നിന്നും നിഖില്‍ കണ്ണാടിയും, കിണാശ്ശേരി ഡിവിഷനില്‍ നിന്നും കെ.ശെല്‍വരാജുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് കുഴല്‍മന്ദം ഡിവിഷനില്‍ നിന്ന് അജാസ് കുഴല്‍മന്ദമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കടലാക്കുറിശ്ശി – സുജാത വിനയരാജ് കണ്ണനൂര്‍ – വിജി അനീഷ് വടക്കും മുറി – അശ്വതി സജീഷ് പുഴക്കല്‍ – മണിക്കണന്‍ …
Read More »
Prathinidhi Online