കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി സമരങ്ങള്‍ക്ക് …
Read More »നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
പാലക്കാട്: നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40 ഓടെ പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംവിധായകനും നിര്‍മ്മാതാവുമായ മേജര്‍ രവി സഹോദരനാണ്. മേജര്‍ രവിയാണ് മരണവിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കുട്ടിശങ്കരന്‍, സത്യഭാമ എന്നിവരാണ് മാതാപിതാക്കള്‍. പുലിമുരുകന്‍, അനന്തഭദ്രം, ഒടിയന്‍, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങി നില്‍ക്കുന്ന റേച്ചല്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം. സഹോദരനായ മേജര്‍ …
Read More »ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; വാഹനം മറിഞ്ഞ് എലപ്പുള്ളി സ്വദേശിക്ക് ദാരുണാന്ത്യം
എലപ്പുള്ളി: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എലപ്പുള്ളി കുന്നുകാട് കോവില്‍വീട്ടില്‍ ജസ്റ്റിന്‍ ജോസഫ് (44) ആണ് മരിച്ചത്. ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. കനാല്‍പിരിവ് നിലംപതി-മേനോന്‍പാറ റോഡില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും വാളയാറിലേക്ക് പോകുകയായിരുന്നു ജസ്റ്റിന്‍. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍ ജസ്റ്റിന്‍ കുടുങ്ങിപ്പോയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ജസ്റ്റിനെ ഉടന്‍തന്നെ …
Read More »ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു
ഇടുക്കി: വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമൻ എന്നയാളുടെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. മരിച്ചത് ആരെന്ന് വ്യക്തമല്ല. മൃതദ്ദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേനയെത്തി തീ അണച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നവരാണ് വീട്ടിൽ താമസിച്ചിരുന്നതെ ന്നാണ് നാട്ടുകാർ പറയുന്നത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം …
Read More »ചാന്തമ്പുള്ളി സ്വദേശി അനന്തകൃഷ്ണന്‍ അന്തരിച്ചു
എലപ്പുള്ളി: കുന്നാച്ചിയിലെ ഓട്ടോ ഡ്രൈവറും ചാന്തമ്പുള്ളി സ്വദേശിയുമായ അനന്ത കൃഷ്ണന്‍ (കണ്ണന്‍) അന്തരിച്ചു. 48 വയസ്സായിരുന്നു. ചാന്തമ്പുള്ളി കുട്ടിയുടേയും തങ്കത്തിന്റേയും മകനാണ്. ഭാര്യ കവിത. സംസ്‌കാരം നാളെ 12 മണിക്ക്.
Read More »എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക അന്തരിച്ചു
പാലക്കാട്: എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക (72) അന്തരിച്ചു. പുത്തൂരിലെ ദീപകം വണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 12ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ വച്ച് നടക്കും. അമ്മ പരേതയായ സത്യഭാമ അമ്മ. അച്ഛന്‍ പരേതനായ വിജികെ നായര്‍. രാജന്‍ മനവഴി, ജയശ്രീ രാധാകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Read More »പരുക്കഞ്ചേരി ക്ഷേത്രത്തിലെ മുൻ മേൽശാന്തി മരണപ്പെട്ടു
എലപ്പുള്ളി: പരുക്കഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ മുൻ മേൽശാന്തി ദുർഗ്ഗാഭവനിൽ ജയകൃഷ്ണൻ നമ്പൂതിരി മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. എലപ്പുള്ളി പള്ളത്തേരി സ്വദേശിയാണ്. ഭാര്യ പരേതയായ ലളിത.
Read More »കൊടുമ്പിൽ നിന്നും കാണാതായ മധ്യവയസ്കൻ്റെ മുതദേഹം എലപ്പുള്ളിയിൽ കണ്ടെത്തി
എലപ്പുള്ളി: പാലക്കാട് കൊടുമ്പിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. മിഥുനം പള്ളം, കോവിൽപുര വീട്ടിൽ വിജയൻ (58) ൻ്റെ മൃതദേഹം എലപ്പുള്ളി പഞ്ചായത്തിലെ തൊവരക്കാട് എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. വിജയനെ കാണാതായതിനെ തുടർന്ന് കസബ പോലീസ് Cr. 1415/25 ൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മിഥുനം പള്ളത്തെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് പുറത്തുപോയ വിജയനെ കുറിച്ച് പിന്നീട് …
Read More »താണാവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ ബന്ധുക്കളെ തേടി പോലീസ്
പാലക്കാട്: നവംബര്‍ 16ന് താണാവ് ബീവറേജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ ബന്ധുക്കള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന വിജയന്‍ എന്നയാളെ കുഴഞ്ഞ് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കാട് ജില്ലാ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇയാളുടെ വലത് കയ്യില്‍ 8 സെന്റിമീറ്റര്‍ നീളത്തിലും 6 സെന്റിമീറ്റര്‍ വീതയിലും കുരിശ് പച്ച കുത്തിയിട്ടുണ്ട്. വലതു നെറ്റിയുടെ മുകളിലായി മുറിപ്പാടുമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം …
Read More »ഇടതുപക്ഷ സഹയാത്രികനും സാമൂഹിക പ്രവർത്തകനുമായ ശിവകുമാർ അന്തരിച്ചു
പാലക്കാട്: സിപിഐഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ശിവകുമാർ അന്തരിച്ചു. 28 വയസ്സായിരുന്നു. ഡിവൈഎഫ്ഐ മുൻ മേഖല പ്രസിഡണ്ടാായിരുന്നു. അച്ചൻ പരേതനായ അപ്പു. അമ്മ പാർവ്വതി. സംസ്കാര ചടങ്ങുകൾ നാളെ വീട്ടിൽ വച്ച്.
Read More »
Prathinidhi Online