Tag Archives: Elappully

വേറിട്ട അനുഭവമായി എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സിലെ ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം

എലപ്പുള്ളി: വേറിട്ട അനുഭവമായി എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കുടുംബ സംഗമം. കര്‍ഷകശ്രീ ഭുവനേശ്വരി അമ്മയുടെയും സ്നേഹതീരം പാലിയേറ്റീവ് കെയറിന്റെയും സംഘാടനത്തിലായിരുന്നു കുടുംബസംഗമം. പുനര്‍ജനി ഭിന്നശേഷിക്കാരുടെ കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുടുംബവുമാണ് പരിപാടിയില്‍ പങ്കെടുത്തത്. കിടപ്പു രോഗികളുടേയും തളര്‍ന്നു കിടക്കുന്ന ആളുകളുടേയും മാനസികോല്ലാസവും സന്തോഷവും ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്. എല്ലാ വര്‍ഷവും പരിപാടി സംഘടിപ്പിക്കാറുണ്ട്. ജില്ലാ ജഡ്ജ് ടി.ഇന്ദിര, എസ്.പി രാധാകൃഷ്ണന്‍, എക്സൈസ് എസ്.പി സതീഷ്, പുതുശ്ശേരി പഞ്ചായത്ത് …

Read More »

ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; വാഹനം മറിഞ്ഞ് എലപ്പുള്ളി സ്വദേശിക്ക് ദാരുണാന്ത്യം

എലപ്പുള്ളി: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എലപ്പുള്ളി കുന്നുകാട് കോവില്‍വീട്ടില്‍ ജസ്റ്റിന്‍ ജോസഫ് (44) ആണ് മരിച്ചത്. ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. കനാല്‍പിരിവ് നിലംപതി-മേനോന്‍പാറ റോഡില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും വാളയാറിലേക്ക് പോകുകയായിരുന്നു ജസ്റ്റിന്‍. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍ ജസ്റ്റിന്‍ കുടുങ്ങിപ്പോയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ജസ്റ്റിനെ ഉടന്‍തന്നെ …

Read More »

ചാന്തമ്പുള്ളി സ്വദേശി അനന്തകൃഷ്ണന്‍ അന്തരിച്ചു

എലപ്പുള്ളി: കുന്നാച്ചിയിലെ ഓട്ടോ ഡ്രൈവറും ചാന്തമ്പുള്ളി സ്വദേശിയുമായ അനന്ത കൃഷ്ണന്‍ (കണ്ണന്‍) അന്തരിച്ചു. 48 വയസ്സായിരുന്നു. ചാന്തമ്പുള്ളി കുട്ടിയുടേയും തങ്കത്തിന്റേയും മകനാണ്. ഭാര്യ കവിത. സംസ്‌കാരം നാളെ 12 മണിക്ക്.

Read More »

നടപടിക്രമങ്ങള്‍ പാലിച്ചില്ല; എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സ്വകാര്യ കമ്പനി ഒയാസിസിന് നല്‍കിയ പ്രാഥമിക അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ബ്രൂവറിക്കെതിരെ അനുമതി നല്‍കിയതിന് എതിരെ ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ ഇത്രയും വലിയ പ്ലാന്റ് വരുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നും ഭൂഗര്‍ഭ ജല സ്രോതസ്സുകളെ …

Read More »

പിറന്നാള്‍ ദിനത്തിലെ മിന്നും ജയം; പുണ്യകുമാരിക്കിത് ഇരട്ടി മധുരം

എലപ്പുള്ളി: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും ജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി പുണ്യകുമാരിക്ക് ഇരട്ടി മധുരമായി. പിറന്നാള്‍ ദിനത്തില്‍ നേടിയ തിരഞ്ഞടുപ്പ് ജയം പിറന്നാള്‍ കേക്ക് മുറിച്ച് കൂടിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്. പുണ്യകുമാരിയുടെ 62ാം പിറന്നാള്‍ കൂടിയായിരുന്നു ഇന്നലെ. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ പുണ്യകുമാരി ഇത് രണ്ടാം തവണയാണ് എലപ്പുള്ളി പഞ്ചായത്ത് മെമ്പറാകുന്നത്. ഇത്തവണ എലപ്പുള്ളിയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ 13ാം വാര്‍ഡാണ് കോണ്‍ഗ്രസ് പുണ്യകുമാരിയിലൂടെ പിടിച്ചെടുത്തത്. നേരത്തേ …

Read More »

എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക അന്തരിച്ചു

പാലക്കാട്: എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക (72) അന്തരിച്ചു. പുത്തൂരിലെ ദീപകം വണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 12ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ വച്ച് നടക്കും. അമ്മ പരേതയായ സത്യഭാമ അമ്മ. അച്ഛന്‍ പരേതനായ വിജികെ നായര്‍. രാജന്‍ മനവഴി, ജയശ്രീ രാധാകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Read More »

എലപ്പുള്ളി പഞ്ചായത്ത് തിരിച്ചു പിടിച്ച് എൽഡിഎഫ്; 23 ൽ 14 വാർഡുകളിൽ ജയം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എലപ്പുള്ളി പഞ്ചായത്ത് തിരിച്ചുപിടിച്ച് എൽ ഡി എഫ്. 23 വാർഡുകളിൽ 14 വാർഡുകളിൽ വിജയിച്ചാണ് പാർട്ടി അധികാരത്തിലേറുന്നത്. 4 വാർഡുകളിൽ യുഡിഎഫും 5 വാർഡുകളിൽ ബിജെപിയും വിജയിച്ചു. 1, 3, 5, 7, 9, 10, 12, 14, 15, 17, 18, 19, 20 വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്. 4, 8, 11, 13 വാർഡുകൾ യുഡിഎഫിനൊപ്പവും 2, 6, 21, 22, 23 …

Read More »

എലപ്പുള്ളിയിൽ അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം: ബിജെപി സ്ഥാനാർത്ഥിക്ക് പിഴ

പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പ ചിഹ്നം ഉപയോഗിച്ച് പ്രചരണം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് പിഴയിട്ട് എലപ്പുള്ളി പഞ്ചായത്ത്. വാർഡ് 23 ലെ മായംകോട്, വള്ളേക്കുടം, പള്ളത്തേരി എന്നിവിടങ്ങളിലും വാർഡ് 22ലെ ഉതുവക്കാട് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് ദിവസം ബാനറുകൾ സ്ഥാപിച്ചത്. “ശബരിമലയിലെ സ്വർണം കട്ടവർക്ക് എൻ്റെ വോട്ടില്ല” എന്നായിരുന്നു ബാനറിൽ. ബി ജെ പി സ്ഥാനാർത്ഥിയുടെ ബാനറിൻ്റെ തൊട്ടടുത്ത് തന്നെയായിരുന്നു പോസ്റ്ററും സ്ഥാപിച്ചിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറി …

Read More »

എലപ്പുള്ളി പഞ്ചായത്ത് ചെട്ടിക്കുളം 13ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പുണ്യകുമാരി പ്രതിനിധിയോട് സംസാരിക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പ് പ്രതിനിധി സ്‌പെഷ്യല്‍ കവറേജ് https://youtu.be/Ue6eoW3QL38 എലപ്പുള്ളി പഞ്ചായത്ത് ചെട്ടിക്കുളം 13ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പുണ്യകുമാരി പ്രതിനിധിയോട് സംസാരിക്കുന്നു

Read More »

നൊച്ചിക്കാട് സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ല

എലപ്പുള്ളി: എലപ്പുള്ളി കുന്നാച്ചി, നൊച്ചിക്കാട് സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. നാരായണന്‍ (61)നെയാണ് മൂന്ന് ദിവസത്തിലേറെയായി കാണാതായത്. ഓര്‍മ്മക്കുറവുള്ള ഇയാള്‍ നേരത്തേയും വീട്ടില്‍ നിന്നിറങ്ങി പോയിട്ടുള്ളതായി ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 7025976010, 8156960050 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അപേക്ഷിക്കുന്നു.

Read More »