Tag Archives: Elappully

എലപ്പുള്ളിയില്‍ കിണറ്റില്‍ ചാടിയ വയോധികയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

പാലക്കാട്: എലപ്പുള്ളിയില്‍ കിണറ്റില്‍ ചാടിയ വയോധികയ്ക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. പോക്കാന്‍തോട് സ്വദേശിയായ രാജമ്മ (82) ശനിയാഴ്ച രാവിലെ 10 മണിയോടടുത്താണ് കിണറ്റില്‍ ചാടിയത്. 35 അടിയോം താഴ്ചയുള്ള കിണറ്റിലേക്കാണ് രാജമ്മ ചാടിയത്. ഇവര്‍ക്ക് ഓര്‍മ്മക്കുറവുണ്ട്. ഉടന്‍തന്നെ നാട്ടുകാരായ സുകേഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് രാജമ്മയെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. പരിക്കു പറ്റിയ രാജമ്മയെ പാലക്കാട് …

Read More »

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിന് ISO സര്‍ട്ടിഫിക്കറ്റ്; ആഘോഷം സംഘടിപ്പിച്ചു

എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സി. ഡി. എസ് ഒഫീസിന് പ്രവര്‍ത്തന സംവിധാനത്തിന്റെ ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കറ്റ്. സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ ഗുണമേന്മ ഉറപ്പു വരുത്തിക്കൊണ്ട് പൊജുജനങ്ങള്‍ക്ക് സംതൃപ്തിയോടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിയതിനാണ് അംഗീകാരം. ഈ വര്‍ഷം സെപ്തംബറില്‍ സംസ്ഥാനത്തെ 607 സിഡിഎസുകകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബാക്കിയുള്ള 463 സിഡിഎസുകള്‍ക്കും കൂടി ഐഎസ്ഒ അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ …

Read More »

അറ്റകുറ്റപ്പണി: വള്ളേക്കുളം-കൊളയക്കോട് റോഡ് അടച്ചു

പാലക്കാട്: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വള്ളേക്കുളം – ചക്കാട്ടുപാറ- കൊളയക്കോട് റോഡ് താല്‍ക്കാലികമായി അടച്ചു. എലപ്പുള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിന്റെ ഭാഗത്താണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം ഗതാഗതത്തിനായി തുറന്നു നല്‍കും

Read More »

ബ്രൂവറി നിര്‍മ്മാണം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ എലപ്പുള്ളിയില്‍ ജെസിബി തടഞ്ഞ് ജനങ്ങളുടെ പ്രതിഷേധം

പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട ബ്രൂവറി പ്ലാന്റില്‍ ജെസിബി തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ബ്രൂവറിക്ക് ഏറ്റെടുത്ത ഭൂമിയില്‍ ആദ്യഘട്ട നടപടികളുടെ ഭാഗമായി സ്ഥലം വൃത്തിയാക്കാനുള്ള ഒയാസിസ് കമ്പനിയുടെ നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. ജെസിബി ഉള്‍പ്പെടെയുള്ളവ നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പ്ലാന്റ് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് സാധന സാമഗ്രികളെത്തിച്ചത്. സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ബ്രൂവറി നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനിയിലാണ്. കേസ് ഒക്ടോബര്‍ ആറിനാണ് …

Read More »